സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതരിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്. മതവിഭാഗങ്ങളെ വ്രണപ്പെടുത്താന്‍ ശ്രീധരന്‍ പിള്ള ശ്രമിച്ചിട്ടില്ല. സിപിഎമ്മും യുഡിഎഫും ഇത് വളച്ചൊടിക്കുകയായിരുന്നു. ഇതിനെ രാഷ്ട്രീയപരമായി നേരിടും എന്നും രമേശ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി എംടി രമേശ്
കാട്ടക്കടയില്‍ മുഖ്യമന്ത്രി മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിച്ചുവെന്നും വിമര്‍ശനം.
എംടി രമേശ്
വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച സമീപനം അപക്വവും ഏകപക്ഷീയവുമാണ്. കാട്ടക്കടയില്‍ മുഖ്യമന്ത്രി മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം പാലിച്ചുവെന്നും വിമര്‍ശനം. വ്യാജകേസുകള്‍ കെട്ടിച്ചമച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം തടയാൻ ശ്രമിച്ചാൽ ജനകീയമായി നേരിടുമെന്നും രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.
Last Updated : Apr 18, 2019, 9:13 PM IST