തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനിക്ക് നല്‍കിയതില്‍ പൂര്‍ണ തൃപ്തിയെന്ന് സുരേഷ് ഗോപി എംപി. വിമര്‍ശിക്കുന്നവര്‍ വിറ്റുതുലച്ചു എന്ന ആക്ഷേപവുമായി മുന്നോട്ട് പോകും. എന്നാല്‍ ജനങ്ങള്‍ക്ക് ഉപകാര പ്രദമാകുന്ന രീതിയില്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം മുന്നോട്ട് പോവുകയാണെങ്കില്‍ വിമര്‍ശനങ്ങളെല്ലാം കത്തിനശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വിമർശകർ വിറ്റ് തുലച്ചെന്ന് പറയും, വിമാനത്താവളം അദാനിക്ക് കൈമാറിയതിൽ പൂര്‍ണ തൃപ്‌തി; സുരേഷ് ഗോപി
പുതിയ മാറ്റത്തിലൂടെ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ മാറ്റങ്ങളും സേവന രീതികളും വരട്ടെയെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് പ്രതികരിച്ചു.
സുരേഷ് ഗോപി
കൊവിഡിന് ശേഷം പ്രവർത്തനങ്ങള്‍ തുടങ്ങിയ സമയത്ത് എമിറേറ്റ്‌സ്, എത്തിഹാദ് വിമാനങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് വന്നില്ല. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ മാറ്റങ്ങള്‍ വരണം. വികസനമെന്ന് എന്ന് പറഞ്ഞാൽ അതുകൂടിയാണെന്നും, അതിലാര്‍ക്കാണ് സുഖമില്ലായ്മയുള്ളതെന്നും എന്നും സുരേഷ് ഗോപി എംപി ചോദിച്ചു.
ALSO READഡോക്ടര്‍ക്ക് നേരെയുള്ള അക്രമം അപലപനീയം: വീണ ജോര്‍ജ്