തിരുവനന്തപുരം: പട്ടിണി മൂലം നാല് കുട്ടികളെ ശിശു ക്ഷേമ സമിതിയിൽ ഏൽപ്പിച്ച് അമ്മ. തിരുവനന്തപുരം കൈതമുക്കിലാണ് സംഭവം. രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയുമാണ് ശിശു ക്ഷേമ സമിതിക്ക് കൈമാറിയത്. കുഞ്ഞുങ്ങളെ വളർത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. ഇവർക്ക് ആറ് കുട്ടികളാണുള്ളത്. തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയത്.
പട്ടിണി മൂലം കുട്ടികൾ മണ്ണുവാരി തിന്നുന്നുവെന്ന് അമ്മ; ശിശുക്ഷേമ സമിതി കുട്ടികളെ ഏറ്റെടുത്തു - Hunger thiruvanthapuram news
തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയത്.ആറ് കുട്ടികളില്‍ നാലുപേരെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്
പട്ടിണി മൂലം കുഞ്ഞുങ്ങള്‍ മണ്ണ് വാരിതിന്നുന്ന അവസ്ഥയിലെത്തിയതോടെയാണ് കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ അമ്മ തയാറായത്. ശിശുക്ഷേമ സമിതിയുടെ ടോള്‍ഫ്രീ നമ്പറായ 1517 എന്ന നമ്പറില്‍ നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെത്തി കുഞ്ഞുങ്ങളെ ഏറ്റെടുത്തത്. മൂത്ത കുട്ടിക്ക് ഏഴ് വയസും ഏറ്റവും ഇളയയാള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. മുതിര്‍ന്ന നാല് കുട്ടികളുടെ സംരക്ഷണമാണ് ശിശു ക്ഷേമ സമിതിക്ക് കൈമാറിയത്. അവശേഷിക്കുന്നത് ചെറിയ രണ്ട് കുട്ടികളായതിനാല്‍ ആവശ്യമായ ഭക്ഷണവും മരുന്നുകളും എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോൻ്റെ അമിത മദ്യപാനം മൂലമാണ് കുടുംബം ദുരിതത്തിലായതെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. കൂലിപണിക്കരാനായ ഇയാള്‍ കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം പോലും എത്തിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കുട്ടികള്‍ക്ക് മണ്ണ് വാരിതിന്നേണ്ട അവസ്ഥയുണ്ടായത്. അമ്മയേയും കുഞ്ഞുങ്ങളേയും മദ്യപിച്ചെത്തിയ ശേഷം ഇയാള്‍ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും താമസിച്ചിരുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ നടപടികളുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ അമ്മയ്ക്ക് നഗരസഭയില്‍ താല്ക്കാലിക ജോലിയും താമസിക്കാന്‍ വീടും അനുവദിക്കാന്‍ നഗരസഭ തീരുമാനിച്ചു. മറ്റ് സർക്കാർ വകുപ്പുകളും ഇടപെടലിന് ഒരുങ്ങുകയാണ്.