കേരളം

kerala

ETV Bharat / state

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇഞ്ചവിളയിൽ എത്തിയത് 250ഓളം പേർ - നോർക്ക

നോർക്ക പാസുകളുമായി എത്തിയ പലരും ഇ-പാസുകള്‍ ഇല്ലാതെ എത്തിയത് തിരക്ക് സൃഷ്ടിച്ചു

തിരുവനന്തപുരം  trivandrum  ഇഞ്ചിവിള  injivila  അതിർത്തിയിൽ  നോർക്ക  ഇ-പാസുകൾ
ഇന്ന് ഇഞ്ചിവിളയിൽ എത്തിയത് 250ഓളം പേർ

By

Published : May 6, 2020, 5:16 PM IST

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും ബുധനാഴ്‌ച 250ഓളം പേർ ഇഞ്ചവിള അതിർത്തിയിൽ എത്തി. അതിൽ റെഡ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നും എത്തിയ 30ഓളം പേരെ തിരുവനന്തപുരത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ എട്ട് മണിയോടെയാണ് ഇഞ്ചവിള അതിർത്തിയിൽ ആളുകൾ എത്തിതുടങ്ങിയത്.

ഇന്ന് ഇഞ്ചിവിളയിൽ എത്തിയത് 250ഓളം പേർ

തുടർന്ന് അതിർത്തിയിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. നോർക്ക പാസുകളുമായി എത്തിയ പലർക്കും ഇ-പാസുകൾ കയ്യിൽ ഇല്ലാതെ വന്നത് നീണ്ട നിരകളും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനും കാരണമായിട്ടുണ്ടെന്ന് താലൂക്ക് കോഡിനേറ്റർ ഡോ.ശിവകുമാർ പറഞ്ഞു. തിരക്ക് അവുഭവപ്പെട്ടതിനെ തുടർന്ന് അതിർത്തിയിലെ രണ്ടു ഭരണകൂടങ്ങളും തമ്മില്‍ ചർച്ച നടത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തെന്നും അദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details