കേരളം

kerala

ETV Bharat / state

അവശ്യസര്‍വീസിലെ കൂടുതല്‍ വിഭാഗക്കാരെ പാസ് ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കി - police

പാസ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കൂടുതൽ വിഭാഗക്കാരെ ഒഴിവാക്കിയത്.

അവശ്യസര്‍വീസ്  പൊലീസ്  തിരുവനന്തപുരം  പൊലീസ് പാസ്  കൊവിഡ്  കൊറോണ  police  corona  essential things'  corona  police  thiruvanthapuram
അവശ്യസര്‍വീസിലെ കൂടുതല്‍ വിഭാഗക്കാരെ പാസ് ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കി

By

Published : Mar 25, 2020, 1:22 PM IST

തിരുവനന്തപുരം: അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ പൊലീസ് പാസ് ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനു പോകുമ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിച്ചാല്‍ മതിയാകും. പാസ് ലഭ്യമാകുന്നില്ലെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് കൂടുതൽ വിഭാഗക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചത്. സ്വകാര്യ ആശുപത്രി ഡോക്‌ടര്‍ന്മാർ, നഴ്‌സുമാർ, മറ്റു ജീവനക്കാർ, ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, മെഡിക്കല്‍ ഷോപ്പ്, മെഡിക്കല്‍ ലാബ് ജീവനക്കാര്‍, മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്മാര്‍, ഡാറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാര്‍, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്‌സ്, സ്വകാര്യ സുരക്ഷ ജീവനക്കാർ, പാചകവാതക വിതരണം, പെട്രോള്‍ പമ്പ് ജീവനക്കാര്‍ എന്നിവരെയാണ് പൊലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത്.

ABOUT THE AUTHOR

...view details