കേരളം

kerala

ETV Bharat / state

ലോക്ക് ഡൗൺ; നിബന്ധനകളോടെ ഇളവുകൾ പ്രഖ്യാപിച്ചു - അത്യാവശ്യ കാര്യങ്ങള്‍

എല്ലാ സോണുകളിലും ഞായറാഴ്‌ച സമ്പൂര്‍ണ അവധിയായിരിക്കും. വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്തായി. മദ്യശാലകള്‍ തുറക്കില്ല

മാര്‍ഗ നിര്‍ദ്ദേശം  ഗ്രീന്‍, ഓറഞ്ച്, റെഡ്  തരംതിരിച്ചു  സമ്പൂര്‍ണ അവധി  ഞായറാഴ്ച
ലോക്ക് ഡൗൺ; നിബന്ധനകളോടെ ഇളവുകൾ പ്രഖ്യാപിച്ചു

By

Published : May 2, 2020, 7:05 PM IST

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിൻ്റെ പുതിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് സംസ്ഥാനത്തെ 14 ജില്ലകളെ ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകളായി തരംതിരിച്ചു. 21 ദിവസം തുടര്‍ച്ചായി കൊവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളെയാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തുക. എല്ലാ സോണുകളിലും ഞായറാഴ്‌ച സമ്പൂര്‍ണ അവധിയായിരിക്കും. മദ്യശാലകള്‍ തുറക്കില്ല. വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്തായതായും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക് ഡൗൺ; നിബന്ധനകളോടെ ഇളവുകൾ പ്രഖ്യാപിച്ചു

എറണാകുളം, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. ഇന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്തായതായി മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ്,ഇടുക്കി, കോഴിക്കോട്, കൊല്ലം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകള്‍ ഓറഞ്ച് സോണിലാണ്. കണ്ണൂര്‍ , കോട്ടയം ജില്ലകള്‍ റെഡ് സോണില്‍ തുടരും.

ഞായറാഴ്‌ച കടകളും ഓഫീസുകളും തുറക്കാന്‍ പാടില്ല. ജനങ്ങള്‍ പുറത്തിറങ്ങുകയോ വാഹനങ്ങള്‍ പുറത്തിറക്കുകയോ ചെയ്യരുത്. മറ്റ് ദിവസങ്ങളിലും പൊതു ഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ 2 പേര്‍ക്കു കൂടി മാത്രമേ യാത്ര ചെയ്യാന്‍ അനുവദമുള്ളൂ. ഇരു ചക്ര വാഹനങ്ങളില്‍ പിന്‍ സീറ്റ് യാത്ര അനുവദിക്കില്ല. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും ഒരു സോണിലും അനുവദിക്കില്ല. സിനമാ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ നിലവിലെ നിയന്ത്രണം തുടരും.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല, വീട്ടില്‍ പോയി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മുടിവെട്ടുന്നതിന് തടസമില്ല. മാളുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയും വിദ്യാഭ്യാസ്ഥാപനങ്ങളും തുറക്കാന്‍ പാടില്ല. പരീക്ഷകള്‍ക്ക് തടസമില്ല. ഗ്രീന്‍ സോണുകളില്‍ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴരവരെ തുറക്കാം. അത്യാവശ്യ കാര്യങ്ങള്‍ക്ക് ജില്ലകള്‍ കടന്നു യാത്ര അനുവദിക്കും. പ്രഭാത സവാരി നിയന്ത്രണങ്ങളോടെ അനുവദിക്കും. നിലവിലെ മറ്റ് നിയന്ത്രണങ്ങള്‍ അതേ പടി തുടരും. 65 വയസിനു മുകളിലും 10 വയസിനു താഴെയും പ്രായമുള്ളവര്‍ പുറത്തിറങ്ങരുത്. രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ രാത്രി യാത്ര അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സിനിമാ സീരിയല്‍ മേഖലകളില്‍ ഷൂട്ടിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം തുടരും. ഇളവ് നീട്ടണമെന്ന വിവിധ സംഘടനകളുടെ ആവശ്യം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details