കേരളം

kerala

ETV Bharat / state

ലോക്ക്ഡൗണ്‍ : കെഎസ്‌ആർടിസി നാളെ കൂടുതൽ സർവീസുകൾ നടത്തും - കൊവിഡ്

ദീർഘദൂര യാത്രക്കാരുടെ ആവശ്യാനുസരണമാണ് സർവീസ് നടത്തുക. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും ആയി സർവീസ് നടത്തുന്നതിന് തയ്യാറെന്നും കെഎസ്ആർടിസി.

ksrtc  ksrtc bus  ksrtc bus service  ksrtc lock down  lock down kerala  കെഎസ്‌ആർടിസി  കെഎസ്‌ആർടിസി ദീർഘദൂര സർവ്വീസുകൾ  ദീർഘദൂര സർവ്വീസ്  ലോക്ക് ഡൗണ്‍  lock down kerala  kerala covid  കൊവിഡ്  corona
ലോക്ക്ഡൗണ്‍; കെഎസ്‌ആർടിസി നാളെ കൂടുതൽ സർവീസുകൾ നടത്തും

By

Published : May 6, 2021, 3:57 PM IST

Updated : May 6, 2021, 4:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്‌ച മുതൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി നാളെ കൂടുതൽ സർവീസുകൾ നടത്തും. ദീർഘദൂര യാത്രക്കാരുടെ ആവശ്യാനുസരണമാണ് സർവീസ് നടത്തുകയെന്ന് കെ.എസ്. ആർ.ടി.സി സിഎംഡി അറിയിച്ചു. ആവശ്യം വരുന്ന പക്ഷം ബെംഗളൂരുവില്‍ നിന്നും സർക്കാർ നിർദേശപ്രകാരം സർവീസ് നടത്താൻ മൂന്ന് ബസുകൾ തയ്യാറാക്കിയിട്ടുണ്ട്. കർണാടക സർക്കാർ അനുവദിച്ചാൽ അവിടെ നിന്നും സർവീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു.

Also Read:സമ്പൂർണ ലോക്ക് ഡൗൺ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാല്‍

ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസർമാരെ അറിയിക്കണം. ഇതിനായി കെഎസ്ആർടിസിയുടെ കൺട്രോൾറൂമിലും ബന്ധപ്പെടാം. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് പരാതി രഹിതമായി കൂടുതൽ സർവീസുകൾ നടത്തും. എല്ലാ യൂണിറ്റ് ഓഫിസർമാർക്കും വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

കെഎസ്ആർടിസി കണ്‍ട്രോൾ റൂം നമ്പർ: 9447071021, 0471 2463799

Last Updated : May 6, 2021, 4:10 PM IST

ABOUT THE AUTHOR

...view details