തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജുലൈ 23ന് അകം 742 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ ആരംഭിക്കും. ഇതോടെ കിടക്കകളുടെ എണ്ണം 69215 ആയി ഉയരും. നിലവിൽ 187 സി.എഫ്.എൽ.ടി.സികളിലായി 20404 കിടക്കകൾ സജ്ജമാണ്. എല്ലായിടത്തും രാവിലെ മുതൽ വൈകുന്നേരം വരെ ഒ.പി സൗകര്യവും ടെലിമെഡിസിൻ സംവിധാനവും ഒരുക്കും. ഐസോലേഷനുകളിൽ ഉള്ളവർക്ക് ബാത്ത്റൂമോട് കൂടിയ പ്രത്യേക മുറികൾ നൽകും.
കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ സജ്ജമാക്കും - ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ
നിലവിൽ 187 സി.എഫ്.എൽ.ടി.സികളിലായി 20404 കിടക്കകൾ സജ്ജമാണ്. എല്ലായിടത്തും രാവിലെ മുതൽ വൈകുന്നേരം വരെ ഒ.പി സൗകര്യവും ടെലിമെഡിസിൻ സംവിധാനവും ഒരുക്കും.
ഭക്ഷണം, വെള്ളം വൈദ്യുതി എന്നിവ ഉറപ്പാക്കും. ഓരോ സി.എഫ്.എൽ.ടി.സികളിലും ഫ്രണ്ട് ഓഫീസ്, ഡോക്ടർമാരുടെ കൺസൾട്ടിങ് മുറി, നഴ്സിങ് സ്റ്റേഷൻ, ഫാർമസി തുടങ്ങിയവയും ഉണ്ടാകും. ആന്‍റിജൻ ടെസ്റ്റ് പോസിറ്റീവ് ആയവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും നിലവിലെ സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലേക്ക് മാറ്റും. രോഗലക്ഷണമില്ലാത്തവരിൽ നിന്ന് രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണ്. ഇതു വഴി സമുഹ വ്യാപനത്തിന് സാധ്യതയുണ്ട്. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആകുമ്പോൾ ഇവരെ തിരികെ വീട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.