തിരുവനന്തപുരം: ജില്ലയില്‍ കൂടുതല്‍ കണ്ടെയിൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. അതിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ മരുതംകോട്, ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈകോണം, ഇരിഞ്ചാല്‍ എന്നിവയാണ് പുതിയ കണ്ടെയിൻമെന്‍റ് സോണുകള്‍. ഈ വാര്‍ഡുകളിലും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇവിടങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടയന്‍മെന്‍റ് സോണുകൾക്ക് ഒരുതരത്തിലുള്ള ലോക്ക്‌ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയിൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു - തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയിൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു
അതിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ മരുതംകോട്, ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈകോണം, ഇരിഞ്ചാല്‍ എന്നിവയാണ് പുതിയ കണ്ടെയിൻമെന്‍റ് സോണുകള്‍
കണ്ടെയിൻമെന്‍റ്
അതേസമയം, ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടന്‍ചിറ, വലിയ കലുങ്ക്, പറണ്ടോട്, പുറുത്തിപ്പാറ, കരവാരം ഗ്രാമപഞ്ചായത്തിലെ കണ്ണക്കോട് കുളങ്ങരക്കോണം എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്‍റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.