കേരളം

kerala

By

Published : Mar 29, 2020, 4:57 PM IST

ETV Bharat / state

സാമൂഹ്യ അടുക്കളകള്‍ കൂടുതല്‍ വിപുലമാക്കി തിരുവനന്തപുരം നഗരസഭ

തിരുവല്ലം , ശ്രീകാര്യം, എൽ.എം.എസ് കോമ്പൗണ്ട് എന്നിവിടങ്ങളിലും നാളെ അടുക്കളകൾ പ്രവർത്തനമാരംഭിക്കും.

More community kitchens in tvm  സാമൂഹ്യ അടുക്കളകള്‍ കൂടുതല്‍ വിപുലമാക്കി തിരുവനന്തപുരം നഗരസഭ
സാമൂഹ്യ അടുക്കളകള്‍ കൂടുതല്‍ വിപുലമാക്കി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ സാമൂഹ്യ അടുക്കളകളുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കി. വെള്ളൈക്കടവ്, നന്തൻകോട് എന്നിവിടങ്ങളിൽ ഇന്ന് പുതിയ സാമൂഹ്യ അടുക്കളകൾ തുറന്നു. 2451 പേർക്ക് പ്രഭാത ഭക്ഷണവും 3348 പേർക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്തു.

തിരുവല്ലം , ശ്രീകാര്യം, എൽ.എം.എസ് കോമ്പൗണ്ട് എന്നിവിടങ്ങളിലും നാളെ അടുക്കളകൾ പ്രവർത്തനമാരംഭിക്കും. ഇതോടെ നഗരത്തിൽ എട്ട് കമ്മ്യൂണിറ്റി അടുക്കളകൾ ഭക്ഷണം നൽകാൻ സജീവമാകും. നഗരസഭയുടെ ഉള്ളൂർ ഗസ്റ്റ് ഹൗസ്, ഗിരിജ കുടുംബശ്രീ, തൈക്കാട് മോഡൽ എൽപി സ്‌കൂൾ എന്നിവിടങ്ങളിലാണ് മറ്റ് സാമൂഹ്യ അടുക്കളകൾ പ്രവർത്തിക്കുന്നത്.

സാമൂഹ്യ അടുക്കളകളിൽ തയ്യാറാക്കുന്ന ഭക്ഷണം നഗരസഭാ ഓഫീസിൽ എത്തിച്ച് അവിടെ നിന്നാണ് വിതരണത്തിന് കൊണ്ടുപോകുന്നത്. വിതരണത്തിൻ്റെ വേഗം കൂട്ടാൻ ഇപ്പോൾ സർക്കിളുകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയ്ക്കും അടുക്കളകളും നിശ്ചയിച്ചു. ഇവിടെ നിന്ന് ഭക്ഷണം നേരിട്ട് അതാത് സർക്കിളുകളിലേക്ക് കൊണ്ടു പോകും.

ഭക്ഷണ വിതരണത്തിനുള്ള നഗരസഭയുടെ കോൾ സെന്‍റര്‍ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണം ആവശ്യമുള്ളവർ സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലെ covid 19 എന്ന ലിങ്കിലോ, www.covid19tvm.com എന്ന വെബ് പേജിലോ രജിസ്റ്റർ ചെയ്യുക. 94964 34448, 94964 34449, 94964 34450 എന്നീ നമ്പറുകളിൽ വിളിച്ചും ആവശ്യപ്പെടാം.

For All Latest Updates

ABOUT THE AUTHOR

...view details