തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെടുന്ന മാസപ്പടി വിവാദത്തില്‍ നിന്ന് പിടിവിടാതെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍ നാടന്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് പരാതി നല്‍കി (Mathew kuzhalnadan Transfer Evidence).
ഇതുസംബന്ധിച്ച തെളിവുകളും രേഖകളും വിജിലന്‍സ് ഡയറക്‌ടര്‍ക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്ത് നേരിട്ടെത്തി ഡയറക്‌ടർ ടികെ വിനോദ് കുമാറിന് പരാതി കൈമാറുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ കമ്പനിക്ക് 1.72 കോടി രൂപ കൊച്ചി ആസ്ഥാനമായ ഖനന കമ്പനി കൈമാറിയ കാര്യം വ്യക്തമാക്കി ദില്ലി ആസ്ഥാനമായ ഇന്‍കം ടാക്‌സ് ഡിസ്പ്യൂട്ട് സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവുണ്ടായി ഇത്രയും നാളായിട്ടും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്‍റെ മകളോ ഇതുസംബന്ധിച്ച് പ്രതികരണത്തിന് തയ്യാറായിട്ടില്ല.
വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതുകൊണ്ടാണ് ആരോപണം ഉന്നയിച്ചത്. അതല്ലാതെ മാധ്യമ ശ്രദ്ധ നേടുന്നതിന് വേണ്ടിയല്ലെന്നും വിജിലന്‍സ് ഡയറക്‌ടറെ സന്ദര്‍ശിച്ച ശേഷം മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട പോരാട്ടം ആരംഭിക്കുകയാണെന്നും അത് നിയമപരമായ പോരാട്ടമാണെന്നും മാത്യു പറഞ്ഞു. അതേസമയം ഇതുസംബന്ധിച്ച് ഉയര്‍ത്തിയ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് പകരം പിവി താനല്ലെന്ന അപഹാസ്യമായ മറുപടിയാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വന്നുപറയുന്നത്.
ALSO READ:Mathew Kuzhalnadan Against Pinarayi Vijayans Family 'ഒരു കുടുംബത്തിന്‍റെ കൊള്ളയ്ക്ക് സിപിഎം കൂട്ടുനിൽക്കുന്നു'; മാസപ്പടി വിവാദം വീണ്ടും സഭയിലുന്നയിച്ച് മാത്യു കുഴൽനാടൻ
ഖനന കമ്പനിയുടെ മാസപ്പടി ഡയറിയിലെ പിവി എന്നത് പിണറായി വിജയനാണെന്ന് പൂര്‍ണ ബോധ്യമുണ്ട്. അത് പിണറായി വിജയനാണെന്ന് തെളിയിക്കും വരെ പോരാട്ടം തുടരും. അല്ലെന്ന് പിണറായി വിജയന്‍ തെളിയിക്കട്ടെ.
കൂടാതെ എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. എന്തൊക്കെ തെളിവുകള്‍ കൈമാറിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും കാത്തിരുന്ന് കാണാമെന്നും വിജിലന്‍സിന് തെളിവുകള്‍ നല്‍കിയെന്നവകാശപ്പെട്ട ശേഷം മാത്യു പറഞ്ഞു.
ALSO READ:VD Satheesan On Case Against Mathew Kuzhalnadan : മാത്യു കുഴല്‍നാടനെതിരായ വിജിലന്‍സ് അന്വേഷണം പിണറായിയുടെ പകപോക്കൽ : വി.ഡി സതീശന്‍
പ്രതികരിച്ച് വിഡി സതീശൻ :മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്‍റെ പേരിലാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു (VD Satheesan On Case Against Mathew Kuzhalnadan).).
അന്വേഷണ ഏജന്‍സികളെ രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്ന നെറികെട്ട തന്ത്രമാണ് പിണറായി വിജയന്‍ പയറ്റുന്നതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും തന്നെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ മാത്യുവിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.