തിരുവനന്തപുരം: നടൻ പൂജപ്പുര രവി തലസ്ഥാനത്ത് നിന്ന് മടങ്ങുന്നു. മകൾ ലക്ഷ്‌മിക്കും കുടുംബത്തോടും ഒപ്പം മൂന്നാർ മറയൂരിലേക്കാണ് അദ്ദേഹം താമസം മാറുന്നത്. പൂജപ്പുരയിലെ വീട്ടിൽ ഒപ്പമുണ്ടായിരുന്ന മകൻ ഹരികുമാർ അയര്‍ലന്‍റിലേക്ക് പോകുന്നതിനിലാണ് ജനിച്ചു വളർന്ന നാടും വീടും വിട്ട് രവിയും കുടുംബവും മറയൂർക്ക് പോകുന്നത്.
അനന്തപുരിയുടെ പ്രിയ കലാകാരന്‍ പൂജപ്പുര രവി തലസ്ഥാനം വിടുന്നു; കൂടുമാറുന്നത് 5 പതിറ്റാണ്ട് മലയാളത്തില്‍ നിറഞ്ഞുനിന്ന മുഖം
അഞ്ച് പതിറ്റാണ്ട് മലയാള സിനിമയില്‍ എണ്ണംപറഞ്ഞ വേഷപകര്‍ച്ചകള്‍ നടത്തി കയ്യടി നേടിയ പൂജപ്പുരയുടെ പ്രിയ കലാകാരന്‍ പൂജപ്പുര രവി തലസ്ഥാനം വിടുന്നു
പ്രിയ കലാകാരൻ പൂജപ്പുരയോട് വിടപറയുന്നുവെന്നറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ കാണാൻ വീട്ടിലേക്കെത്തുന്നത്. കെ.മുരളീധരൻ എംപി ഇന്ന് രാവിലെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി. അഞ്ച് പതിറ്റാണ്ടിനിടെ എത്ര സിനിമകൾ അഭിനയിച്ചുവെന്ന് ചോദിച്ചാൽ അതിനൊരു കണക്ക് കൈയിലില്ലെന്നാണ് രവിയുടെ മറുപടി.
വേലുത്തമ്പി ദളവ എന്ന ചിത്രത്തിലൂടെയാണ് പൂജപ്പുര രവിയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ജഗതി എൻ.കെ ആചാരിയുടെ കലാനിലയത്തിലെ സ്ഥിരം സാന്നിധ്യമായി. 2016 ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം. അദ്ദേഹത്തിന് യാത്രാമംഗളങ്ങൾ നേരാൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സുഹൃത്തുമായ പ്രേംകുമാർ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ വസതിയിലെത്തിയിരുന്നു.