തിരുവനന്തപുരം:ബസിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് എട്ട് വർഷം തടവും 25000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. ചടയമംഗലം ഇലപ്പെന്നൂർ ആലുമൂട്ടിൽ വീട്ടിൽ സഫ്‌ദർ സുധീറിനെയാണ് (22) ജഡ്‌ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2020 ജനുവരി ആറിന് വൈകിട്ട് നാലോടെ തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് സംഭവം. കുട്ടി ബഹളം വച്ചപ്പോൾ യാത്രക്കാർ പ്രതിയെ പിടികൂടി ഫോർട്ട് പൊലീസിൽ ഏൽപ്പിച്ചു. സംഭവം കണ്ട മറ്റൊരു യാത്രക്കാരനും പ്രതിക്കെതിരെ കോടതിയിൽ മൊഴി നൽകി.