കേരളം

kerala

ETV Bharat / state

'തിരുവനന്തപുരം എന്‍റെ നഗരം, കേരളീയത്തിന് തലസ്ഥാനത്തെ തെരഞ്ഞെടുത്തതില്‍ സന്തോഷം'; ഉദ്ഘാടന വേദിയിൽ മോഹൻലാൽ

Keraleeyam : കേരള പിറവി ആശംസകള്‍ നേർന്ന ശേഷം മമ്മൂട്ടി, ശോഭന, കമൽഹാസന്‍, മുഖ്യമന്ത്രി എന്നിവരോടൊപ്പം മോഹൻലാലെടുത്ത സെല്‍ഫി ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കയാണ്.

Mohanlal On Keraleeyam In Thiruvananthapuram  Mohanlal On Keraleeyam  Keraleeyam  Keraleeyam news  kerala news  kerala news today  Mohanlal about Thiruvananthapuram  തിരുവനന്തപുരം എന്‍റെ നഗരമെന്ന് മോഹൻലാൽ  കേരളീയത്തിന് തലസ്ഥാനത്തെ തെരഞ്ഞെടുത്തതില്‍ സന്തോഷം  കേരള പിറവി ആശംസകള്‍ നേർന്ന് മോഹന്‍ലാല്‍  കേരളീയം ഉദ്ഘാടന വേദിയില്‍ മോഹന്‍ലാല്‍  മമ്മൂട്ടി ശോഭന കമൽഹാസന്‍ മുഖ്യമന്ത്രി സെല്‍ഫി  കേരളീയം
Mohanlal On Keraleeyam

By ETV Bharat Kerala Team

Published : Nov 1, 2023, 5:10 PM IST

Updated : Nov 1, 2023, 5:17 PM IST

മോഹൻലാൽ കേരളീയം വേദിയിൽ

തിരുവനന്തപുരം : കേരളീയത്തിന് എന്‍റെ നഗരമായ തലസ്ഥാനത്തെ തെരഞ്ഞെടുത്തതില്‍ സന്തോഷമെന്ന് ഉദ്ഘാടന വേദിയില്‍ മോഹന്‍ലാല്‍. പ്രസംഗത്തിന് ശേഷം മമ്മൂട്ടി, ശോഭന, കമൽഹാസന്‍, മുഖ്യമന്ത്രി എന്നിവരോടൊപ്പം സെല്‍ഫിയുമെടുത്തു. കേരളീയം മുന്‍പോട്ടു വയ്ക്കുന്നത് നാളത്തെ കേരളം എന്ന ചിന്ത, തിരുവനന്തപുരം എന്‍റെ നഗരമെന്നും കേരളീയത്തിന് തലസ്ഥാനത്തെ തെരഞ്ഞെടുത്തതില്‍ സന്തോഷമെന്നും മോഹന്‍ലാല്‍ പറഞ്ഞു (Mohanlal On Keraleeyam).

എന്‍റെ ഓര്‍മ്മയില്‍ ഇതാദ്യമായാണ് ഇത്രയും നിറഞ്ഞ ഒരു വേദിയും സദസും. എവിടെ നോക്കിയാലും പരിചയമുള്ള മുഖങ്ങളാണ്. കേരള പിറവിയിലും അതിനോട് അനുബന്ധിച്ചു ചടങ്ങുകളിലും ഇതു സ്വാഭാവികം മാത്രം.

നമ്മുടെ കേളത്തിന്‍റെ പൈതൃക പ്രൗഢിയും ഭാഷയുടെ മഹത്വവും ലോകത്തിനും മനുഷ്യരാശിക്കും മുന്നില്‍ ഒരോര്‍മ്മപ്പെടുത്തലായി സംസ്ഥാന സര്‍ക്കാര്‍ ഇതാദ്യമായി അവതരിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ എനിക്കുമൊരിടമുണ്ടായതില്‍ നന്ദി രേഖപ്പെടുത്തുന്നു എന്ന് മോഹൻലാൽ പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം ഇതെന്‍റെ നഗരമാണ്. ഇതെന്‍റെയും കൂടി സ്വന്തം തിരുവനന്തപുരം. തിരുവനന്തപുരത്തോളം എനിക്ക് പരിചിതമായ ഒരു നഗരവുമില്ല. ഇവിടത്തെ ഓരോ മുക്കും മൂലയും എനിക്കറിയാം. ഇവിടത്തുകാരെയും ഇവിടത്തുകാരുടെ സംസ്‌കാരവും എനിക്കേറെ പരിചിതമാണ്.

കേരളീയമെന്ന ഈ സാംസ്‌കാരിക പരിപാടിക്കായി സര്‍ക്കാര്‍ തിരുവനന്തപുരത്തെ തിരഞ്ഞെടുത്തതില്‍ എനിക്കും അതിയായ സന്തോഷമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പരിപാടികളും ഒത്തുചേരലുകളും നടക്കുന്നത് ഈ തലസ്ഥാന നഗരത്തിലാണ്. നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്‍പോട്ട് വച്ചിട്ടുള്ളത്.

സ്വാഭാവികമായും സാംസ്‌കാരിക കേരളത്തെ കുറിച്ചുള്ള ഭാവി ചിന്തകള്‍ അതില്‍ ഉള്‍പ്പെടും. ഞാന്‍ പ്രതിനിധീകരിക്കുന്ന ഭൂമി ശാസ്ത്രപരവും ഭാഷാടിസ്ഥാനത്തിലുള്ള അതിരുകള്‍ ഭേദിക്കുന്ന പാന്‍ ഇന്ത്യന്‍ സ്വീകാര്യത തേടുന്ന മലയാള സിനിമകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്.

ALSO READ:ജാതി, മത ചിന്തകള്‍ക്കതീതമായി ഒരുമയോടെ മുന്നോട്ടു പോകാന്‍ സാധിക്കണം; കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

പ്രേക്ഷക വൃഥത്തെ ശക്തിപ്പെടുത്താന്‍ ഉപകാരപ്പെടുത്തുന്ന വിധം ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിനും മുന്‍കൈയെടുക്കാവുന്നതേയുള്ളു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും പോലെ പല കാര്യങ്ങളും ആദ്യം നടപ്പാക്കിയ സംസ്ഥാനമെന്ന നിലയില്‍ നമുക്ക് ഇത്തരമൊരു നീക്കത്തിന് വഴികാട്ടികളാകാം.

കേരള പിറവി ആശംസകള്‍ നേര്‍ന്നു കൊണ്ട് ആരംഭിച്ച പ്രസംഗം ജയ്ഹിന്ദ് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം അവസാനിപ്പിച്ചത്. തുടര്‍ന്ന് മമ്മൂട്ടി, ശോഭന, കമല്‍ഹാസന്‍, മുഖ്യമന്ത്രി എന്നിവരുമായി വേദിയില്‍ സെല്‍ഫിയുമെടുത്തു.

ALSO READ:ഇങ്ങനെയൊരു ചിത്രം അത്യപൂർവം; തരംഗമായി മോഹന്‍ലാലിന്‍റെ കേരളീയം സെല്‍ഫി

തരംഗമായി ഒരു മോഹൻലാൽ സെൽഫി:കേരളീയം പരിപാടിയില്‍ (Pinarayi Vijayan inaugurate Keraleeyam) അതിഥിയായി എത്തിയ മോഹന്‍ലാല്‍ എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത് (Mohanlal s viral selfie). മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌ത ചടങ്ങിൽ മോഹന്‍ലാലിനെ കൂടാതെ മമ്മൂട്ടി, കമല്‍ഹാസന്‍, ശോഭന, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു, എകെ ശശീന്ദ്രന്‍ തുടങ്ങി മറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സെല്‍ഫിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Last Updated : Nov 1, 2023, 5:17 PM IST

ABOUT THE AUTHOR

...view details