നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം 'മരക്കാർ; അറബിക്കടലിലെ സിംഹം' തിയേറ്ററുകളിലെത്തിയത്തോടെ ആവേശവുമായി ആരാധകർ. രാത്രി 12 മണിക്കായിരുന്നു ലോകമെങ്ങും 4100 തിയേറ്ററുകളിൽ ആദ്യ ഷോ പ്രദർശിപ്പിച്ചത്.
തിയേറ്ററുകൾ ഇളക്കി മറിച്ച് മരക്കാർ എത്തി - മരയ്ക്കാർ അറബിക്കടലിലെ സിംഹം
നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം 'മരക്കാർ; അറബിക്കടലിലെ സിംഹം' തിയേറ്ററുകളിലെത്തിയത്തോടെ ആവേശവുമായി ആരാധകർ. രാത്രി 12 മണിക്ക് പ്രദർശിപ്പിച്ച ആദ്യ ഷോ കാണാൻ മോഹൻലാലും നിർമാതാവ് ആൻ്റണി പെരുമ്പാവൂരും കൊച്ചി സരിത തിയേറ്ററിൽ എത്തിയിരുന്നു.
ഫാൻസ് ഷോകളിൽ കാണികൾ ആർപ്പുവിളിച്ചും കയ്യടിച്ചും ആവേശത്തിമിർപ്പുയർത്തി. മോഹൻലാലും നിർമാതാവ് ആൻ്റണി പെരുമ്പാവൂരും കൊച്ചി സരിതാ തിയേറ്ററിൽ കാണികൾക്കൊപ്പം ആദ്യ ഷോ കാണാനെത്തിയതും ആരാധകർക്ക് വേറിട്ട അനുഭവമായി മാറി. റിലീസിന് മുമ്പ് തന്നെ റിസർവേഷൻ വഴിയുള്ള കളക്ഷൻ 100 കോടിയിലെത്തിയ ആദ്യ മലയാള സിനിമ കൂടിയാണ് മരയ്ക്കാർ.
കേരളത്തിൽ 631 സ്ക്രീനുകളിൽ 626 ലും മരയ്ക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. റിലീസ് കഴിഞ്ഞ് ആദ്യമണിക്കൂറുകളിൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.