കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു - സർക്കാർ ഉത്തരവ്

അധ്യാപകര്‍ ജോലി സമയത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

By

Published : Nov 5, 2019, 8:43 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. അധ്യാപകര്‍ ജോലി സമയത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഡയറക്‌ടര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details