തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഡാമുകളില്‍ ആവശ്യത്തിന് വെള്ളം സംഭരിച്ചിട്ടുണ്ടെന്നും ജൂണ്‍ മാസം വരെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. പുരപ്പുറ സോളാര്‍ പദ്ധതിയുടെ ഭാഗമായി 50 മെഗാ വാട്ട് ഉത്പാദിപ്പിക്കാനുള്ള നിര്‍മാണ കാരാര്‍ ഒപ്പിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഈ വര്‍ഷം വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ല: എം.എം മണി
ഡാമുകളില്‍ ആവശ്യത്തിന് വെള്ളം സംഭരിച്ചിട്ടുണ്ടെന്നും ജൂണ്‍ മാസം വരെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു
എം.എം മണി
സൗരോര്‍ജ്ജ ഉത്പാദന രംഗത്ത് ഏകീകരണം ഉണ്ടാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മൂലമറ്റത്ത് രണ്ടാം നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എം.എം മണി പറഞ്ഞു.