കേരളം

kerala

ETV Bharat / state

പറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ 'ദ കേരള സ്റ്റോറി' നിരോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം; എംഎം ഹസന്‍ - സിസി ക്യാമറ

ദ കേരള സ്‌റ്റോറി വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്‌ക്കുന്നതായി എംഎം ഹസൻ പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിന് രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ അര്‍ഹതയില്ലെന്നും ഹസൻ

mm hassan on the kerala story  mm hassan  എ ഐ കാമറ  ദ കേരള സ്റ്റോറി  എം എം ഹസന്‍  the kerala story  ai camera  മുഖ്യമന്ത്രി  പിണറായി സർക്കാർ  pinarayi vijayan  സിസി കാമറ  cc camera
ദ കേരള സ്റ്റോറി വിവാദം

By

Published : May 2, 2023, 4:17 PM IST

യു ഡി എഫ് കൺവീനർ മാധ്യമങ്ങളോട്

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ മതവിദ്വേഷം സൃഷ്‌ടിക്കാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്‌താവനയെ യുഡിഎഫ് പിന്തുണയ്‌ക്കുന്നു എന്ന് കണ്‍വീനര്‍ എം എം ഹസന്‍. പറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ 'ദ കേരള സ്റ്റോറി' എന്ന സിനിമ നിരോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് നിര്‍മിച്ച ഈ സിനിമയ്‌ക്ക് കേരളത്തില്‍ പ്രദര്‍ശാനുമതി നല്‍കരുത്.

ഈ സിനിമയ്‌ക്ക് അംഗീകാരം നല്‍കിയ സെന്‍സര്‍ ബോഡിന്‍റെ തീരുമാനത്തില്‍ അത്ഭുതമില്ല. സിനിമ പ്രദര്‍ശനത്തിന്‍റെ ബുക്കിംഗ് തീയറ്ററുകളില്‍ ആരംഭിച്ചുവെങ്കിലും ടിക്കറ്റ് ബുക്കിംഗ് മാത്രമേ നടക്കുകയുള്ളൂവെന്നും സിനിമ പ്രദര്‍ശനം നടക്കില്ലെന്നും ഹസന്‍ പറഞ്ഞു. സിനിമ പ്രദര്‍ശനം യുഡിഎഫ് അനുവദിക്കില്ല.

also read:എഐ ക്യാമറ ഇടപാട് സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിയെന്ന് രമേശ് ചെന്നിത്തല; മൂന്ന് പുതിയ രേഖകൾ പുറത്ത് വിട്ടു

അതിന് എന്തു ചെയ്യുമെന്ന കാര്യം ഇപ്പോള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഹസന്‍ പറഞ്ഞു. എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കുകയാണെങ്കില്‍ ആ പുകമറ മാറ്റേണ്ടത് മുഖ്യമന്ത്രിയാണ്. അങ്ങേയറ്റം സുതാര്യതയില്ലാതെയാണ് ഈ ഇടപാട് നടന്നതെന്ന കാര്യം പ്രതിപക്ഷം ഇതിനകം ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

എഐ ക്യാമറയല്ല, സിസി ക്യാമറ: എസ്‌എന്‍സി ലാവ്‌ലിന്‍റെ കാര്യത്തില്‍ സംഭവിച്ചത് പോലെ കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുത്തവര്‍ക്ക് ഇവിടെയും നിർമാണ കരാര്‍ ലഭിച്ചു. ഇതിനെ എഐ ക്യാമറ എന്നല്ല, സിസി ക്യാമറ എന്നു തിരുത്തിവിളിക്കാനാണ് യുഡിഎഫ് ഇഷ്‌ടപ്പെടുന്നത്. സിസി ക്യാമറ എന്നാല്‍ കമ്മ്യൂണിസ്റ്റ് - കറപ്‌ഷന്‍(അഴിമതി) ക്യാമറ എന്നാണെന്നും ഹസന്‍ പരിഹസിച്ചു.

also read:'ദ കേരള സ്‌റ്റോറിക്ക്' എതിരെ ഹർജി: അടിയന്തരമായി ഇടപെടില്ലെന്ന് സുപ്രീംകോടതി

യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ മെയ് 20ന് ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും. ദുരിതത്തില്‍ വലയുന്ന കേരളത്തിലെ സാധാരണ ജീവനക്കാരുടെ ജീവിതം പിണറായി സര്‍ക്കാര്‍ കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ പിണറായി സര്‍ക്കാരിന് ഒരു യോഗ്യതയുമില്ല. കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ കൂടുതല്‍ ധൂര്‍ത്തിന് വഴി വയ്‌ക്കുന്നതാണ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷമെന്നും ഹസന്‍ ആരോപിച്ചു.

അതേസമയം കേരളത്തിൽ വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയ ദ കേരള സ്‌റ്റോറി സിനിമ വിദ്വേഷ പ്രസംഗത്തിന്‍റെ പരിധിയിൽപ്പെടുമെന്നും അതിനാൽ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകരുതെന്നും സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ സിനിമയ്‌ക്ക് സെൻസർ ബോർഡ് അനുമതി നൽകിയതാണെന്നും അതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി ജസ്‌റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു. വെള്ളിയാഴ്‌ചയാണ് ചിത്രം റിലീസിനെത്തുന്നത്.

also read:'സിനിമ നിരോധിക്കുന്നത് മോശം മാതൃക സൃഷ്‌ടിക്കും'; കേരള സ്‌റ്റോറി റിലീസില്‍ ഭരണ പ്രതിപക്ഷത്തെ തള്ളി ഫിയോക് അംഗങ്ങള്‍

ABOUT THE AUTHOR

...view details