തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനർഹർക്ക് നൽകുന്നുണ്ടെന്ന് യുഡിഎഫ് നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരം തട്ടിപ്പ് നടത്താൻ ഭരണ സ്വാധീനമുള്ളവർക്ക് മാത്രമേ ധൈര്യമുണ്ടാകൂ എന്നത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
ദുരിതാശ്വാസ നിധി തട്ടിപ്പ്: സമഗ്രമായ അന്വേഷണം വേണമെന്ന് എം എം ഹസൻ - യുഡിഎഫ് കൺവീനർ എം എം ഹസൻ
ദുരിതാശ്വാസ നിധിയിൽ നടക്കുന്ന തട്ടിപ്പ് നടത്താൻ ഭരണ സ്വാധീനമുള്ളവർക്ക് മാത്രമേ ധൈര്യമുണ്ടാകൂ എന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ വ്യക്തമാക്കി.
എം എം ഹസൻ
ഇടത് സർവീസ് സംഘടനയിലുള്ളവരാകാം തട്ടിപ്പ് നടത്തിയത്. സമഗ്രമായ അന്വേഷണം നടത്തിയാൽ മാത്രമേ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വരികയുള്ളൂവെന്നും ഹസൻ പറഞ്ഞു.
Also read:ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പ്, കുറ്റക്കാർക്കെതിരെ കർശന നടപടി: മന്ത്രി കെ രാജൻ
Last Updated : Feb 23, 2023, 1:39 PM IST