തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയുടെ അവസാനത്തെ ദൃഷ്‌ടാന്തമാണ് സോളാർ കേസിലെ സിബിഐ അന്വേഷണമെന്ന് എം.എം ഹസന്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ എം.എം ഹസൻ
തുടർ ഭരണ പ്രതീക്ഷ മങ്ങിയതുകൊണ്ടാണ് സോളാർ കേസ് സിബിഐക്ക് വിട്ടതെന്ന് എം.എം ഹസൻ പറഞ്ഞു
ഉമ്മൻ ചാണ്ടിയെ ജയിലിൽ അടയ്‌ക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി താൻ ജയിലിൽ പോകുമെന്ന ഘട്ടം എത്തിയപ്പോള്‍ നടത്തിയ നീക്കമാണിതെന്നും തുടർ ഭരണ പ്രതീക്ഷ മങ്ങിയതുകൊണ്ടാണ് സോളാർ കേസ് സിബിഐക്ക് വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയാത്തത് കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയെന്നും യു.ഡി.എഫിന്‍റെ ജനകീയ അടിത്തറ തകർന്നിട്ടില്ലെന്നും എം.എം ഹസൻ പറഞ്ഞു.
കോൺഗ്രസിന്‍റെ എന്‍റെ ബൂത്ത് എന്‍റെ അഭിമാനം പരിപാടിയുടെ ഭാഗമായി ജഗതി വാർഡിലെ 92 ആം ബൂത്തന്‍റെ ചുമതല ഏറ്റെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.