തിരുവനന്തപുരം:പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. ജോസഫ് വിഭാഗത്തിലെ എം.എൽ.എമാർക്ക് വിപ്പ് നൽകി. എം.എൽ.എ ഹോസ്റ്റലിലെ മുറിക്ക് മുന്നിൽ വിപ്പ് ഒട്ടിച്ചു. ഇമെയിലായും സ്പീഡ് പോസ്റ്റായും നേരത്തെ വിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസിനു മുന്നിൽ വിപ്പ് പതിപ്പിച്ചിരിക്കുന്നത്. ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കണം എന്നാണ് വിപ്പ്.
ജോസഫ് വിഭാഗത്തിന് വിപ്പ് നല്‍കി ജോസ് കെ മാണി വിഭാഗം - ജോസ് കെ മാണി
എം.എൽഎ ഹോസ്റ്റലിലെ മുറിക്ക് മുന്നിൽ വിപ്പ് ഒട്ടിച്ചു. ഇമെയിലായും സ്പീഡ് പോസ്റ്റായും നേരത്തെ വിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസിനു മുന്നിൽ വിപ്പ് പതിപ്പിച്ചിരിക്കുന്നത്.
എം.എൽ.എ ഹോസ്റ്റലിലെ മുറിക്ക് മുന്നിൽ വിപ്പ് ഒട്ടിച്ച് ജോസ് കെ മാണി വിഭാഗം
റോഷി അഗസ്റ്റിനാണ് വിപ്പ് നൽകിയിരിക്കുന്നത്. പി.ജെ ജോസഫ്, മോൻസ് ജോസഫ്, സി.എഫ്. തോമസ് തുടങ്ങിയ എം.എൽ.എമാരുടെ വാതിലാണ് വിപ്പ് ഒട്ടിച്ച്. കേരള കോൺഗ്രസിന്‍റെ വിപ്പായി മോൻസ് ജോസഫിനെ നിയമിച്ചതായുള്ള പി.ജെ ജോസഫിന്‍റെ നിർദ്ദേശത്തിന് സ്പീക്കർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. റോഷി അഗസ്റ്റിനാണ് നിയമസഭാ രേഖകളിൽ കേരള കോൺഗ്രസിന്‍റെ ഔദ്യോഗിക ചീഫ് വിപ്പ്. വിപ്പ് ലംഘിച്ചാൽ അയോഗ്യതയടക്കമുള്ള നടപടികൾ സ്വീകരിക്കാം.