കേരളം

kerala

ETV Bharat / state

മുതലപ്പൊഴി കായലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി - പൊലീസ്

മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് ശേഷം അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോകുന്നതിനിടെ കായലിൽ വീഴുകയായിരുന്നു.

body  fisherman  Missing  Missing fisherman  Dead  Dead body  മത്സ്യതൊഴിലാളി  മൃതദേഹം  പെരുമാതുറ മുതലപ്പൊഴി  പൊലീസ്  മത്സ്യബന്ധനം
മുതലപ്പൊഴി കായലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

By

Published : Apr 17, 2021, 11:24 PM IST

തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴി കായലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പുതുവൽ പുരയിടം വീട്ടിൽ സാജിയുടെ മൃതദേഹമാണ് മത്സ്യതൊഴിലാളികൾ പൂത്തുറ പള്ളിക്ക് സമീപം കടലിൽ കണ്ടെത്തിയത്.

അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും, മറൈൻ എൻഫോഴ്സ്മെന്‍റും ചേർന്ന് മുതലപ്പൊഴി ഹാർബറിലേക്ക് എത്തിച്ച മൃതദേഹം പോസ്റ്റ്മാർട്ടത്തിനും മറ്റ് നടപടികൾക്കുമായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാവിലെ മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് ശേഷം അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഷാജി കായലിൽ വീഴുന്നത്. തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും, മറൈൻ എൻഫോഴ്സ്മെന്‍റും, ഫയർഫോഴ്‌സ് സ്കൂബ ടീമും സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും ഷാജിയെ കണ്ടെത്താനായിരുന്നില്ല.

ABOUT THE AUTHOR

...view details