കേരളം

kerala

കുഴഞ്ഞുവീണ് മരിച്ച 14കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ലഹരി സാന്നിധ്യം; അധ്യാപകരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

By

Published : Apr 28, 2023, 5:51 PM IST

Updated : Apr 28, 2023, 6:55 PM IST

സിവിൽ പൊലീസ് ഓഫിസറുടെ മകളാണ് മസ്‌തിഷ്‌കാഘാത്തെ തുടര്‍ന്ന് മരിച്ച 14കാരി

minor collapsed and died case  thiruvananthapuram postmortem report  മസ്‌തിഷ്‌കാഘാതം  കുഴഞ്ഞുവീണ് മരിച്ച 14കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം  പൊലീസ്  വിദ്യാർഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്  മരിച്ച 14കാരി ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചു  minor collapsed and died case thiruvananthapuram  minor girl collapsed and died case postmortem
മസ്‌തിഷ്‌കാഘാതം

തിരുവനന്തപുരം:കുഴഞ്ഞുവീണ് മരിച്ച വിദ്യാർഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ, ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയതില്‍ അധ്യാപകരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. മാർച്ച്‌ 30നായിരുന്നു നഗരത്തിലെ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചത്. സിവിൽ പൊലീസ് ഓഫിസറുടെ മകളാണ് മരിച്ചത്.

പൊലീസ് ക്വാർട്ടേഴ്‌സിലായിരുന്നു താമസം. സ്‌കൂളിൽ നിന്നും വീട്ടിൽ എത്തിയ ശേഷം കളിക്കാനായി പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണതും തുടര്‍ന്ന് മരണം സംഭവിച്ചതും. പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയുടെ ശരീരത്തിൽ ലഹരി സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ ജില്ല ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം സ്‌കൂളിലെത്തി അധ്യാപകരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയത്.

തലസ്ഥാനത്ത് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പന പിടിക്കപ്പെട്ട നിരവധി കേസുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഒന്‍പതാം ക്ലാസുകാരിയുടെ മരണം. അമിതമായ ലഹരി ശരീരത്തിൽ ചെന്നതിനെ തുടര്‍ന്ന് മസ്‌തിഷ്‌കാഘാതം സംഭവിച്ചതാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടത്തില്‍ സ്ഥിരീകരിച്ചത്. അതേസമയം, കുട്ടിയുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതർ. കഴിഞ്ഞ വർഷം വരെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ കുട്ടി ഏർപ്പെട്ടിരുന്നു. വിദ്യാർഥിനി ഒരിക്കലും സ്വമേധയ ലഹരി ഉപയോഗിക്കില്ലെന്നായിരുന്നു മുൻപ് സ്‌കൂള്‍ അധികൃതർ പൊലീസിനോട് പറഞ്ഞത്.

Last Updated : Apr 28, 2023, 6:55 PM IST

ABOUT THE AUTHOR

...view details