തിരുവനന്തപുരം :രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. ഏപ്രിൽ 26 വരെയാണ് പരീക്ഷ.
4,33,325 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 907 കേന്ദ്രങ്ങളിലായി 70440 കുട്ടികളും ഏപ്രിൽ 1ന് 2005 സ്ഥലങ്ങളിലായി 419640 വിദ്യാർഥികളും ഏപ്രിൽ 5ന് 1868 ഇടങ്ങളിലായി 206612 പേരും ഏപ്രിൽ 7ന് 2005 സെന്‍ററുകളിലായി 411813 വിദ്യാർഥികളും പരീക്ഷയ്ക്ക് എത്തും.
ഏപ്രിൽ 11ന് 1757 ഇടങ്ങളിലായി 156080 കുട്ടികളും ഏപ്രിൽ 13ന് 1988 കേന്ദ്രങ്ങളിലായി 358188 പേരും ഏപ്രിൽ 22ന് 836 സ്ഥലങ്ങളിലായി 53098 വിദ്യാർഥികളും ഏപ്രിൽ 23ന് 2005 സെന്‍ററുകളിലായി 4227340 കുട്ടികളും ഏപ്രിൽ 26ന് 2004 ഇടത്തായി 415294 പേരും പരീക്ഷ എഴുതുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Also Read: എസ്‌എസ്‌എൽസി പരീക്ഷ 31ന്; പ്ലസ് ടു പരീക്ഷ നാളെ
പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനതലത്തിലും പ്രാദേശികമായും വിജിലൻസ് സ്ക്വാഡുകളും പ്രവർത്തിക്കും. ഇതിനായി 2005 ചീഫ് സൂപ്രണ്ടുമാരെയും 4015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22139 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്.