കേരളം

kerala

ETV Bharat / state

സ്‌കൂള്‍ പ്രവർത്തി ദിനം വര്‍ധിപ്പിക്കല്‍: അധ്യാപകര്‍ വെല്ലുവിളിച്ചതല്ല, അഭിപ്രായം പറഞ്ഞതെന്ന് മന്ത്രി വി ശിവന്‍കുട്ടി

ചട്ടപ്രകാരം പ്രവര്‍ത്തി ദിനം 220 വരെയാകാമെന്നും കഴിഞ്ഞവർഷം 204 പ്രവർത്തി ദിനങ്ങൾ ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു

minister v shivankutty  school working days  increasing working days in schools  teachers  school reopening  സ്‌കൂള്‍ പ്രവർത്തി ദിനത്തിലെ വര്‍ധവ്  വി ശിവന്‍കുട്ടി  കൃത്യമായ പ്രഖ്യാപനം നാളെ  പ്രവേശനോത്സവം  പ്രവര്‍ത്തി ദിനം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  സ്‌കൂള്‍ പ്രവർത്തി ദിനം വര്‍ധിപ്പിക്കല്‍
സ്‌കൂള്‍ പ്രവർത്തി ദിനത്തിലെ വര്‍ധവ്; അധ്യാപകര്‍ വെല്ലുവിളിച്ചതല്ല അഭിപ്രായം പറഞ്ഞതെന്ന് മന്ത്രി വി ശിവന്‍കുട്ടി

By

Published : May 31, 2023, 7:36 PM IST

മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട്

തിരുവനന്തപുരം: പ്രവർത്തി ദിനം വർധിപ്പിക്കുന്നത് സംബന്ധിച്ചു അധ്യാപകർ സർക്കാറിനെ വെല്ലുവിളിച്ചിട്ടില്ലെന്നും അവർ അവരുടെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രമേയുള്ളുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചട്ടപ്രകാരം പ്രവര്‍ത്തി ദിനം 220 വരെയാകാമെന്നും കഴിഞ്ഞവർഷം 204 പ്രവർത്തി ദിനങ്ങൾ ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ പ്രവർത്തി ദിനങ്ങളുടെ എണ്ണം 204 ആയി തീരുമാനിച്ചത് സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.

കൃത്യമായ പ്രഖ്യാപനം നാളെ:മുൻ വർഷത്തേക്കാൾ പരമാവധി ദിവസം കുട്ടികൾക്കും അധ്യാപകർക്കും മുഖാമുഖം ലഭിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. നാളെ കൃത്യമായ ദിവസം പ്രഖ്യാപിക്കും. അധ്യാപകരുടെ അഭിപ്രായം പോസിറ്റീവായാണ് എടുക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

അധ്യാപകർ പഠിപ്പിക്കുക എന്നതിനപ്പുറം ചുമതലകൾ വഹിക്കുന്നുണ്ടെന്നും പ്രവേശനോത്സവത്തിന് വരെ സ്വന്തം കയ്യിൽനിന്നും കാശ് എടുത്തു ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് പഠിക്കാനുള്ള സമയം കിട്ടുന്നതിനപ്പുറം എക്‌സ്‌ട്രാ കരിക്കുലം ആക്‌ടിവിറ്റീസിന് കൂടി സമയം ലഭിക്കണം. നേരത്തെ പുതിയ അധ്യയന വർഷത്തിൽ 220 പ്രവര്‍ത്തി ദിനം എന്ന നിർദേശം വിദ്യാഭ്യാസ ഗുണ നിലവാര യോഗത്തിൽ വന്നിരുന്നു.

തുടർന്ന് മന്ത്രിയും അനുകൂലമായ രീതിയിലായിരുന്നു വിഷയത്തെ കുറിച്ചു പ്രതികരിച്ചിരുന്നത്. എന്നാൽ, നിർദേശത്തിനെതിരെ അധ്യാപക സംഘടനകൾ തുടക്കത്തിലേ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേതുടർന്ന് വിദ്യാലയങ്ങളിൽ 204 പ്രവൃത്തി ദിനമാക്കി തീരുമാനം എടുക്കുകയായിരുന്നു.

പ്രവര്‍ത്തന സമയം ഇങ്ങനെ: കേന്ദ്ര നിയമം 2009 പ്രകാരം സംസ്ഥാനത്ത് വിദ്യാഭ്യാസ ചട്ടം 2012 നിലവിൽ വരികയും ചെയ്‌തിട്ടുണ്ടെന്നുo ഇത് പ്രകാരവും കെ ഇ ആർ 220 പ്രവർത്തി ദിവസം കേരളത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എൽ പി വിഭാഗത്തിൽ 800 മണിക്കൂര്‍, യുപി വിഭാഗത്തിൽ 1000 മണിക്കൂർ, ഹൈസ്‌കൂളിൽ 1200 മണിക്കൂർ, ഹയർസെക്കൻഡറിയിൽ 1200 മണിക്കൂർ എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് കൃത്യമായി ലഭിക്കാറില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

220 പ്രവര്‍ത്തി ദിനമാകുമ്പോൾ ജൂൺ, സെപ്റ്റംബർ, ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് എന്നീ ആറു മാസം മൂന്ന് ശനിയാഴ്‌ചകൾ പ്രവർത്തി ദിനം ആയിരിക്കും. ഓഗസ്‌റ്റ്, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ രണ്ട് ശനിയാഴ്‌ചകളും പ്രവർത്തി ദിനമാവും. ജൂലൈയിൽ മുഴുവൻ ശനിയാഴ്‌ചകളും പ്രവർത്തി ദിനവും ആയിരിക്കും.

ഇത്തരത്തിൽ 28 ശനിയാഴ്‌ചകളിൽ ക്ലാസ് നടത്തി 220 അധ്യയന ദിനങ്ങൾ ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഹയർസെക്കൻഡറിയിൽ 192 പ്രവർത്തി ദിനങ്ങളും വിഎച്ച്എസ്ഇ 221 പ്രവർത്തി ദിനങ്ങളും വേണമെന്ന് നിർദേശമുണ്ട്.

ആറ് ദിവസം വിദ്യാര്‍ഥികള്‍ക്ക് അധികഭാരമെന്ന് അധ്യാപകര്‍: അതേസമയം പുതിയ സിലബസോ പാഠപുസ്‌തകങ്ങളോ വരാത്ത സാഹചര്യത്തിൽ പാഠഭാഗങ്ങൾ തീർക്കാൻ മതിയായ സമയം നിലവിൽ ഉണ്ടായിരിക്കെ പ്രവർത്തി ദിനം ആറു ദിവസമാക്കുന്നത് വിദ്യാർഥികളുടെ മേൽ അധികഭാരം വരുത്തുമെന്ന് അധ്യാപക സംഘടനകൾ പറയുന്നു. സമഗ്ര, സ്‌കൂൾ ഓൺലൈൻ വർക്കുകൾ തുടങ്ങി അധ്യാപകർക്ക് സർക്കാർ നൽകിയ മറ്റ് സ്‌കൂൾ ചുമതലകൾ എന്നിവയ്ക്കിടയിൽ ആറ് പ്രവര്‍ത്തി ദിനം കൂടി വരുന്നത് അധ്യാപകർക്കും പ്രയാസമാണെന്നും സംഘടനകൾ പറഞ്ഞിരുന്നു. അധ്യാപക സംഘടനകളും ചർച്ചയ്ക്ക് ശേഷമാണ് പ്രവർത്തി ദിനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിലെത്തിയത്.

ABOUT THE AUTHOR

...view details