കേരളം

kerala

'ശിവന്‍കുട്ടി തുടരുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളി': എം.എം ഹസന്‍

By

Published : Jul 31, 2021, 3:00 PM IST

'മൂന്ന് കോടതികളും തള്ളുകയും മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് സുപ്രീംകോടതി വിധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശിവന്‍കുട്ടി ഇനി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല'

assembly ruckus case  minister v sivankutty  v sivankutty  mm hassan  udf  എം. എം. ഹസന്‍  നിയമ സഭ കയ്യാങ്കളി കേസ്  മന്ത്രി വി ശിവന്‍ കുട്ടി
'ശിവന്‍കുട്ടി തുടരുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളി': ഹസന്‍

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് നിയോജക മണ്ഡലം തലങ്ങങ്ങളില്‍ യു.ഡി.എഫ് ധര്‍ണ നടത്തുമെന്ന് കണ്‍വീനര്‍ എം. എം. ഹസന്‍. ലാവ്‌ലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ വിചാരണ നേരിടുന്നതു കൊണ്ടാണ് മുഖ്യമന്ത്രി ശിവന്‍ കുട്ടി രാജിവയ്‌ക്കേണ്ടതില്ലെന്നു പറയുന്നത്.

രാജിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. മൂന്ന് കോടതികളും തള്ളുകയും മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് സുപ്രീംകോടതി വിധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശിവന്‍കുട്ടി ഇനി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും ഹസന്‍ പറഞ്ഞു.

also read: ഐഎൻഎല്‍ തര്‍ക്കം : മധ്യസ്ഥതയുമായി കാന്തപുരം വിഭാഗം

കരുവന്നൂര്‍ സഹകരണ ബാങ്ക് പണാപഹരണക്കേസില്‍ സി.പി.എമ്മിന്‍റെ ഉന്നത നേതാക്കള്‍ക്ക് പങ്കുള്ളത് കൊണ്ടാണ് അറസ്റ്റ് അന്വേഷണം ഇഴയുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ഇത് സി.പി.എം നേതാക്കളെ രക്ഷിക്കാനാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details