കേരളം

kerala

ETV Bharat / state

'വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പ് കൂട്ടുന്നു', ആരോപണവുമായി മന്ത്രി വി ശിവൻകുട്ടി - minister v sivankutty against vizhinjam protest

മുൻ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തെ സമരത്തിന് ഇറക്കാന്‍ സമരസമിതി ശ്രമിക്കുന്നുവെന്നും ഇത് അപകടകരമായ നീക്കമാണെന്നും മന്ത്രി പറഞ്ഞു

വിഴിഞ്ഞം തുറമുഖ നിർമാണം  വിഴിഞ്ഞം  വിഴിഞ്ഞം സമരം  വിഴിഞ്ഞം സമരം മന്ത്രി വി ശിവൻകുട്ടി  വിഴിഞ്ഞം സമര സമിതി  മുൻ ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം  മന്ത്രി വി ശിവൻകുട്ടി  രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി  വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷ വിമർശനം  minister v sivankutty  minister v sivankutty criticise vizhinjam protest  vizhinjam protest  vizhinjam port  minister v sivankutty statement  minister v sivankutty against vizhinjam protest
'വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പ് കൂട്ടുന്നു', ആരോപണവുമായി മന്ത്രി വി ശിവൻകുട്ടി

By

Published : Nov 1, 2022, 12:55 PM IST

Updated : Nov 1, 2022, 1:05 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടത്തുന്ന സമരത്തിൽ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് ശിവൻകുട്ടി പറഞ്ഞു. പൊലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ. സൂസപാക്യത്തിന്‍റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Also read: വിഴിഞ്ഞം സമരത്തിന്‍റെ പേരിൽ കലാപം ലക്ഷ്യമിട്ടുള്ള പ്രവർത്തനം നടക്കുന്നു: മന്ത്രി വി ശിവൻകുട്ടി

Last Updated : Nov 1, 2022, 1:05 PM IST

ABOUT THE AUTHOR

...view details