കേരളം

kerala

ETV Bharat / state

വരുംതലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന 'ആവിഷ്‌കാര സ്വാതന്ത്ര്യം' അംഗീകരിക്കാന്‍ കഴിയില്ല: മന്ത്രി വി ശിവന്‍കുട്ടി - വിവാദ യൂട്യൂബർ

യൂട്യൂബർ കണ്ണൂർ സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദ് വിഷയത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി. സമൂഹമാധ്യമങ്ങളിലൂടെ പങ്കിടുന്ന പല ഉള്ളടക്കങ്ങളും കുട്ടികളെയും യുവാക്കളെയും ഒരുപോലെ സ്വാധീനിക്കുന്നുവെന്നും മന്ത്രി.

v shivankutty  minister v shivankutty  obscene youtube contents  v shivankutty against obscene youtube contents  youtuber mrz thoppi  വിദ്യാഭ്യാസ മന്ത്രി  വി ശിവന്‍കുട്ടി  യൂട്യൂബർ കണ്ണൂർ സ്വദേശി തൊപ്പി  വിവാദ യൂട്യൂബർ  പൊതുവിദ്യാഭ്യാസ വകുപ്പ്
V Shivankutty

By

Published : Jun 24, 2023, 1:12 PM IST

മന്ത്രി വി ശിവന്‍കുട്ടി പ്രതികരിക്കുന്നു

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കങ്ങളിൽ കുട്ടികൾക്ക് ബോധവത്‌കരണം നൽകാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിവാദ യൂട്യൂബർ കണ്ണൂർ സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിന്‍റെ അറസ്റ്റിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇത്തരത്തിലുള്ള അശ്ലീല ഉള്ളടക്കങ്ങൾ വിദ്യാർഥികളെ മാത്രമല്ല യുവാക്കളെയും ബാധിക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഈ വിഷയത്തിൽ നിയമപരമായി സ്വീകരിക്കാവുന്ന എല്ല നടപടികളും സ്വീകരിക്കും. വിദ്യാർഥികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന രീതിയിലുള്ള ഒന്നും അംഗീകരിക്കാൻ കഴിയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് വളർന്നുവരുന്ന തലമുറയെ പല നിലയിൽ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ല.

ഇത് വിദ്യാർഥികൾക്ക് ബോധവത്‌കരണം അത്യാവശ്യമാണ്. വിദ്യാർഥികൾ എന്ത് സ്വീകരിക്കണം എന്ത് തള്ളണമെന്ന് കാര്യത്തിൽ ബോധവത്‌കരണം നൽകണം. സമൂഹമാധ്യമങ്ങളിൽ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് ആരെയും എന്തും പറയാം എന്ന നിലയാണ്.

കേരളത്തിന്‍റെ സംസ്‌കാരം അനുസരിച്ച് ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കും. സർക്കാർ അക്കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ല. അതിന്‍റെ തുടക്കം മാത്രമാണ് കഴിഞ്ഞ ദിവസം ഒരു യൂട്യൂബർക്കെതിരെ നടപടി സ്വീകരിച്ചത്.

സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്‌കരണം നടത്തും. പല വൃത്തികേടുകളും സമൂഹമാധ്യമങ്ങളിൽ കാണിക്കുന്നുണ്ട്. ഇത്തരം പരിപാടികൾ നിരോധിക്കേണ്ട സമയം കഴിഞ്ഞുവെന്നും വി ശിവൻകുട്ടി പറഞ്ഞു.

വളാഞ്ചേരിയിൽ കടയുടെ ഉദ്ഘാടനതിനിടെ അശ്ലീല പദപ്രയോഗം നടത്തിയതിനും ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്‌ടിച്ചതിനുമാണ് മുഹമ്മദ്‌ നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ ഫ്ലാറ്റിൽ വാതിൽ കുത്തിപ്പൊളിച്ചാണ് നിഹാദിനെ പൊലീസ് പിടികൂടിയത്.

More Read :YouTuber Thoppi | തെറിപ്പാട്ട് വിനയായി, യു ട്യൂബര്‍ 'തൊപ്പി' കസ്റ്റഡിയില്‍; പിടികൂടിയത് വീടിന്‍റെ വാതില്‍ തകര്‍ത്ത്

വിദ്യാഭ്യാസ ഓഫിസുകളിലെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഡിപിഐയിലെ ഡിജിഇ (ഡയറക്‌ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ) ഓഫിസിൽ ആയിരുന്നു പരിപാടി. ഓഫിസിലെ ശുചിത്വത്തിന്‍റെ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന നയം സൃഷ്‌ടിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ട്രാഷ് ക്യാനുകൾ, റീസൈക്ലിങ് ബിന്നുകൾ, ക്ലീനിങ് സൊല്യൂഷനുകൾ, പേപ്പർ ടവലുകൾ, ഹാൻഡ് സാനിറ്റൈസറുകൾ അടക്കമുള്ള ശുചീകരണ സാമഗ്രികൾ ഓഫിസിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആനുകാലിക പരിശോധനകൾ മുതിർന്ന ഉദ്യോഗസ്ഥർ സമയബന്ധിതമായി നടത്തണം.

കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മാതൃക കാട്ടണം. സംസ്ഥാനത്ത് പകർച്ച പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി വിദ്യാഭ്യാസ ഓഫിസുകളിൽ ശുചീകരണ പ്രവർത്തനം ആരംഭിക്കുന്നത്. വ്യക്തിഗത ശുചിത്വം പാലിക്കാനും സോപ്പ്, ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും വേണമെന്നും വേസ്റ്റ് ബിന്നുകൾ പതിവായി ശൂന്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read :Fever cases Kerala | പനിച്ചൂടില്‍ വിറച്ച് കേരളം; ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണത്തില്‍ വര്‍ധന, സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

ABOUT THE AUTHOR

...view details