തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് ഫിഷറീസ് മന്ത്രി വി.അബ്‌ദുറഹ്മാന്‍. മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ കണ്ണടയ്ക്കുന്ന സമീപനമല്ല സര്‍ക്കാറിനുളളത്. എതെല്ലാം രീതിയില്‍ പരിഹാരം കാണാന്‍ കഴിയുമോ അതിന് ശ്രമിക്കും.
'മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ കണ്ണടയ്ക്കില്ല': മന്ത്രി വി.അബ്‌ദുറഹ്മാന്‍ - തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് ഫിഷറീസ് മന്ത്രി വി.അബ്‌ദുറഹ്മാന്‍
'മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ കണ്ണടയ്ക്കുന്ന സമീപനമല്ല സര്‍ക്കാറിനുളളത്': വി.അബ്‌ദുറഹ്മാന്‍
ഇന്ന് വൈകുന്നേരം സമരം നടത്തുന്നവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. സര്‍ക്കാര്‍ നേരത്തെ തന്നെ ചര്‍ച്ചയാകാമെന്ന് അറിയിച്ചതാണ്. ഇന്നലെയാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അറിയിച്ചത്. ചര്‍ച്ചയില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.