കേരളം

kerala

ETV Bharat / state

EXCLUSIVE INTERVIEW : മുഴുവന്‍ കുട്ടികള്‍ക്കുമായി കോളജുകള്‍ തുറക്കുന്നത് സ്ഥിതി വിലയിരുത്തിയ ശേഷം : ആര്‍. ബിന്ദു - തിരുവനന്തപുരം വാര്‍ത്ത

മുഴുവന്‍ കുട്ടികള്‍ക്കുമായി കോളജുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കുമെന്ന് ആര്‍. ബിന്ദു

ആര്‍. ബിന്ദു  ഉന്നത വിദ്യാഭ്യാസ മന്ത്രി  കൊവിഡ് അവലോകന യോഗം  minister r bindu  colleges reopen  kerala colleges  colleges reopen  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news
മുഴുവന്‍ കുട്ടികള്‍ക്കുമായി കോളജുകള്‍ തുറക്കുന്നത് സ്ഥിതി വിലയിരുത്തിയ ശേഷമെന്ന് ആര്‍. ബിന്ദു

By

Published : Oct 2, 2021, 4:04 PM IST

Updated : Oct 2, 2021, 8:18 PM IST

തിരുവനന്തപുരം :മുഴുവന്‍ കുട്ടികള്‍ക്കുമായി കോളജുകള്‍ തുറക്കുന്ന കാര്യം കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇടിവി ഭാരതിനോട്. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുമായി ആശയ വിനിമയം നടത്തുന്നതിനും സംശയ നിവാരണത്തിനുമായാണ് സംസ്ഥാനത്തെ കോളജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

മുഴുവന്‍ കുട്ടികള്‍ക്കുമായി കോളജുകള്‍ തുറക്കുന്ന കാര്യം കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമെന്ന് മന്ത്രി ആര്‍. ബിന്ദു.

മൂന്ന് സമയക്രമങ്ങളിലായി ക്ലാസ് നടത്താനുള്ള നിര്‍ദേശമാണ് സ്ഥാപന മേധാവികള്‍ക്ക് നല്‍കിയിട്ടുള്ളത്. വിശാലമായ ക്ലാസ് മുറികളാണെങ്കില്‍ കുട്ടികളെ ഒരുമിച്ചിരുത്താം. അല്ലെങ്കില്‍ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കണം. ഇക്കാര്യത്തില്‍ കോളജ് കൗണ്‍സിലുകളുടെ സഹായത്തോടെ സ്ഥാപന മേധാവികള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം.

ALSO READ:മുൻ ഡ്രൈവറുടെ പരാതി; കെ.സുധാകരനെതിരെ വിശദ അന്വേഷണം വേണമെന്ന് വിജിലൻസ്

മറ്റ് കുട്ടികള്‍ക്ക് ക്ലാസുകള്‍ എപ്പോള്‍ ആരംഭിക്കണം എന്നത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗത്തിനുമാത്രമേ സ്വീകരിക്കാനാകൂ. ഒക്‌ടോബര്‍ നാലിന് കോളജുകള്‍ തുറന്ന ശേഷമുള്ള സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി വിലയിരുത്തിയായിരിക്കും തീരുമാനം.

കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നതിനായി ആദ്യ ദിവസം തന്നെ കുട്ടികള്‍ക്ക് ഓറിയന്‍റേഷന്‍ ക്ലാസ് നല്‍കും. ലൈബ്രറികള്‍, സെമിനാര്‍ ഹാളുകള്‍, ക്ലാസുകള്‍ എന്നിവ അണുവിമുക്തമാക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി ആര്‍. ബിന്ദു ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

Last Updated : Oct 2, 2021, 8:18 PM IST

ABOUT THE AUTHOR

...view details