തിരുവനന്തപുരം : പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് പ്രഖ്യാപിച്ച് മന്ത്രി പി രാജീവ്. സർക്കാർ വ്യവസായ പാർക്കുകളിലും, സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമാണ - വ്യവസായ സ്ഥാപനങ്ങൾക്കുവേണ്ടി ഭൂമി വാങ്ങുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജ് എന്നിവ പൂർണമായി ഒഴിവാക്കാൻ കരടിൽ നിർദേശമുണ്ട്. സ്‌ത്രീ സംരംഭകര്‍ നിർമാണ വ്യവസായ സ്ഥാപനങ്ങൾക്കുവേണ്ടി ഭൂമി വാങ്ങുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജ് എന്നിവ പൂർണമായി ഒഴിവാക്കും.
വ്യവസായ ആവശ്യത്തിന് വേണ്ടിയുള്ള ഭൂമിയുടെ തരംമാറ്റത്തിന്, സംരംഭകർ അതിനായി ചെലവിടുന്ന തുകയുടെ 50 ശതമാനം ഇളവ് നൽകും. 100 കോടിയോ അതിനുമുകളിലോ ഉള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 100 ശതമാനം വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കുന്നതിനുള്ള പദ്ധതിയും നിര്‍ദേശിക്കുന്നു.