തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളില്‍ ദേശീയപാതകളിലുള്ളതിനേക്കാള്‍ കുഴികള്‍ കുറവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഡ്രെയിനേജ് സംവിധാനം പലയിടത്തും ഇല്ലാത്തതും മഴയുമാണ് റോഡിലെ കുഴികള്‍ക്ക് കാരണം. ചില തെറ്റായ പ്രവണതകളും റോഡുകള്‍ തകരാന്‍ കാരണമാകുന്നുണ്ട്.
അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. റോഡിലെ കുഴിക്ക് കാലാവസ്ഥയെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി നിയമസഭയില്‍ എച്ച്. സലാം എം.എല്‍.എയുടെ സബ്‌മിഷന് മറുപടിയായി പറഞ്ഞു. സംസ്ഥാനത്ത് ആകെ 1781.5 കിലോമീറ്റര്‍ ദേശീയപാതയാണുള്ളത്.
ഇതില്‍ 1233.5 കിലോമീറ്റര്‍ റോഡും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. 548 കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം കൈകാര്യം ചെയ്യുന്നു. കേരളത്തില്‍ 29,522 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളാണുള്ളത്. മൂന്ന് ലക്ഷം കിലോമീറ്ററോളം റോഡുകള്‍ വിവിധ വകുപ്പുകളുടേതാണ്.