തിരുവനന്തപുരം: ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘന വിഷയത്തില്‍ വിശദീകരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. യുട്യൂബര്‍മാരാണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്നും നിയമം ലംഘിച്ചാല്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: സഹോദരങ്ങളായ വ്ളോഗര്‍മാര്‍ പിടിയില്‍; ചുമത്തിയത് 9 കുറ്റങ്ങള്‍
സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തും. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും ആന്‍റണി രാജു പറഞ്ഞു. കണ്ണൂര്‍ ആര്‍.ടി. ഓഫിസ് പരിസരത്ത് മനപ്പൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് യുട്യൂബര്‍മാര്‍ക്ക് എതിരെയുള്ള പരാതി. കൊവിഡ് സാഹചര്യത്തില്‍ ഓഫിസ് പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നും പ്രോട്ടോകോള്‍ ലംഘിച്ചെന്നും ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പറയുന്നു.
Also Read: ETV BHARAT EXCLUSIVE: പൊലീസ് വാഹനത്തില്‍ ആത്മഹത്യ ഭീഷണി മുഴക്കി യു ട്യൂബ് വ്ളോഗർ
എന്നാൽ, അറസ്റ്റിലായ ശേഷം യൂ ട്യൂബർ ആത്മഹത്യ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കള്ളക്കേസിൽ കുടുക്കുകയാണെന്നാണ് യൂ ട്യൂബർമാരുടെ ആരോപണം.