കേരളം

kerala

ETV Bharat / state

മോട്ടോർ വാഹന നിയമം; കേന്ദ്രത്തെ പഴിച്ച് ഗതാഗതമന്ത്രി - ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ

കേന്ദ്ര മോട്ടോർ വാഹന നിയമത്തില്‍ പുനപരിശോധന നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞു.

മോട്ടോർ വാഹന നിയമം; കേന്ദ്രത്തെ പഴിച്ച് ഗതാഗമന്ത്രി

By

Published : Nov 18, 2019, 4:27 PM IST

തിരുവനന്തപുരം: പുതിയ കേന്ദ്ര മോട്ടോര്‍ വാഹന നിയമം സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നു കയറ്റമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. പുനപരിശോധന നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് കുറയ്ക്കാന്‍ കഴിയുന്ന പിഴ സംസ്ഥാന സര്‍ക്കാര്‍ കുറച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം സംസ്ഥാനത്തുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഇ.എസ് ബിജിമോള്‍ നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ഗതാഗതമന്ത്രി.

ABOUT THE AUTHOR

...view details