സന്ദീപ് വാര്യര്‍ക്കെതിരെ മന്ത്രി കെ.കെ.ശൈലജ
പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ബി.ജെ.പിയുടെ ഭീഷണിയാണ് സന്ദീപ് വാര്യരുടെ പ്രസ്‌താവനയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ പ്രസ്‌താവന പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന എല്ലാവരോടുമുള്ള ഭീഷണിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നികുതി അടയ്ക്കാത്തവരെ പിടിക്കുന്നതിന് ആരും എതിരല്ലെന്നും സന്ദീപ് വാര്യരുടെ പ്രസ്‌താവന സിനിമാക്കാര്‍ക്കെതിരായ ഭീഷണിയെന്നും കെ.കെ.ശൈലജ പറഞ്ഞു. കൊച്ചിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടി റിമാ കല്ലിങ്കലിനെ ലക്ഷ്യംവച്ചും സന്ദീപ് വാര്യര്‍ സമൂഹ മാധ്യമങ്ങളിലൂടെ വിവാദ പരാമര്‍ശങ്ങൾ നടത്തിയിരുന്നു. സന്ദീപ് വാര്യരുടെ പ്രസ്‌താവന അങ്ങേയറ്റം മോശമായിപ്പോയെന്നും കെ.കെ.ശൈലജ കൂട്ടിച്ചേര്‍ത്തു.