തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ അനിൽ നമ്പ്യാർ ചോദ്യം ചെയ്യപ്പെട്ടതോടെ ജനം ടിവിയെ തള്ളിപ്പറഞ്ഞ ബി.ജെ.പിയുടെ നടപടി നാണംകെട്ട ഒളിച്ചോട്ടമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതോടെ ബി.ജെ.പി എന്താണെന്ന് ജനങ്ങൾക്ക് മനസിലായി. പെറ്റമ്മയെ എന്നാണ് തള്ളിപ്പറയുകയെന്നു നോക്കിയാൽ മതിയെന്നും കടകംപള്ളി പരിഹസിച്ചു.
ബിജെപിയുടെ നടപടി ഒളിച്ചോട്ടമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - kadakampally surendran
ബി.ജെ.പിയും കോൺഗ്രസും സയാമീസ് ഇരട്ടകളായി പരസ്‌പരം സഹായിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. പിടിക്കപ്പെട്ടവരില്‍ ഒരു വിഭാഗം കേന്ദ്രത്തിലെ ഭരണകക്ഷിയുടെ നേതാക്കളും മറ്റൊരു വിഭാഗം കേരളത്തിലെ യു.ഡി.എഫിലെ കക്ഷിയുമായി ബന്ധമുള്ളവരുമാണ്. അന്വേഷണം തുടരുമ്പോൾ പല വമ്പൻ സ്രാവുകളും കുടുങ്ങും. തുടക്കം മുതൽ തന്നെ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബി.ജെ.പിയും കോൺഗ്രസും സയാമീസ് ഇരട്ടകളായി പരസ്‌പരം സഹായിക്കുകയാണ്. ലൈഫ് മിഷൻ പദ്ധതി കേന്ദ്രത്തെ അറിയിക്കുന്നത് ഇനി ആയാലും മതി. അറിയിക്കണമെന്ന് മാത്രമാണ് വ്യവസ്ഥയുള്ളത്. ഇത്ര സമയത്തിനകം അറിയിക്കണമെന്നോ അറിയിച്ച് അനുമതി വാങ്ങണമെന്നോയില്ലെന്ന് കടകംപള്ളി പറഞ്ഞു.