കേരളം

kerala

ETV Bharat / state

ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പ്, കുറ്റക്കാർക്കെതിരെ കർശന നടപടി: മന്ത്രി കെ രാജൻ - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്

അർഹതപ്പെട്ടവർക്ക് സഹായം നഷ്‌ടമാകില്ലെന്നും കുറ്റം ചെയ്‌ത ഒരാളും രക്ഷപ്പെടില്ലെന്നും റവന്യു മന്ത്രി കെ രാജൻ. തുടർനടപടി വിജിലൻസ് റിപ്പോർട്ട് ലഭിച്ചതിന് ശേഷം.

Minister k rajan about operation cmdrf  Minister k rajan  operation cmdrf vigilance raid  operation cmdrf  ദുരിതാശ്വാസ നിധി ഫണ്ട്  ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പ്  ദുരിതാശ്വാസ നിധി തട്ടിപ്പിൽ കെ രാജന്‍റെ പ്രതികരണം  റവന്യൂ മന്ത്രി കെ രാജൻ  വിജിലൻസ് റിപ്പോർട്ട്‌ ദുരിതാശ്വാസ നിധി തട്ടിപ്പ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്  മന്ത്രി കെ രാജൻ
മന്ത്രി കെ രാജൻ

By

Published : Feb 23, 2023, 1:08 PM IST

Updated : Feb 23, 2023, 1:41 PM IST

മന്ത്രി കെ രാജൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് റവന്യു മന്ത്രി കെ രാജൻ. കുറ്റം ചെയ്‌ത ഒരാളും രക്ഷപ്പെടില്ല. ആരെങ്കിലും ഒരാൾ തെറ്റ് ചെയ്‌തു എന്ന് കരുതി അർഹതപ്പെട്ടവർക്ക് സഹായം നഷ്‌ടമാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിജിലൻസ് റിപ്പോർട്ട്‌ ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. വിഷയത്തിൽ വിജിലൻസിനോട് അന്വേഷിക്കാൻ റവന്യു വകുപ്പ് തന്നെയാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ സഹായം അർഹിക്കുന്നവർക്ക് ലഭിക്കില്ലെന്ന ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് അനർഹർ കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ കലക്‌ടറേറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. ഇതിനെത്തുടർന്നാണ് ഓപ്പറേഷൻ സിഎംഡിആർഎഫ് എന്ന പേരിൽ പരിശോധന വ്യാപകമാക്കിയത്. വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാമാണ് പരിശോധനയ്‌ക്ക് നിർദേശം നൽകിയത്.

രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമ‍ർപ്പിച്ച എല്ലാ രേഖകളും വിശദമായി വിജിലൻസ് പരിശോധിക്കും. ഓരോ ജില്ലയിലും എസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘമായായിരിക്കും പരിശോധന നടത്തുക. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ അനർഹർ പണം തട്ടിയെടുക്കുന്നുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

അർഹരായ അപേക്ഷകരെ ഉപയോഗിച്ച് ഇടനിലക്കാർ അവരെക്കൊണ്ട് ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുകയും അപേക്ഷ നൽകുന്ന വ്യക്തിയുടെ പേരിനൊപ്പം അവരുടെ ഫോൺ നമ്പറിന് പകരം ഏജന്‍റിന്‍റെ ഫോൺ നമ്പർ നൽകുകയുമാണ് ചെയ്യുന്നത്. തുടർന്ന് അപേക്ഷകന്‍റെ അക്കൗണ്ടിൽ എത്തുന്ന ധനസഹായത്തുകയുടെ ഒരു വിഹിതം ഏജന്‍റുമാർ കൈപ്പറ്റുന്നു എന്ന് വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്.

എറണാകുളത്ത് സമ്പന്നരായ വിദേശ മലയാളികൾക്ക് ദുരിതാശ്വാസ സഹായം അനുവദിച്ചിരുന്നു. രണ്ട് ലക്ഷം രൂപയോളം വരുമാന പരിധിയുള്ളവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം അനുവദിച്ചതായി കണ്ടെത്തി. എറണാകുളത്ത് ധനസഹായം ലഭിച്ച പ്രവാസിക്ക് ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ടെന്നും വിജിലൻസ് കണ്ടെത്തി. കരുനാഗപ്പള്ളിയിലെ ഒരു കുടുംബത്തിലെ നാല് പേരുടെ പേരിൽ പലതവണയായി സർട്ടിഫിക്കറ്റുകൾ നൽകി സഹായം കൈപ്പറ്റി. വൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. ഡോക്‌ടർമാരും ഇടനിലക്കാരും ഏജന്‍റുമാരും സംഘത്തിൽ ഉൾപ്പെടുന്നു.

കോട്ടയം മുണ്ടക്കയം സ്വദേശിക്ക് കരൾ രോഗത്തിനാണ് പണം അനുവദിച്ചത്. എന്നാൽ, ഇയാൾ ഹാജരാക്കിയത് എല്ലുരോഗ വിദഗ്‌ധൻ നൽകിയ സർട്ടിഫിക്കറ്റാണ്. കോട്ടയത്തും ഇടുക്കിയലും ഇയാൾ ഇതേ സർട്ടിഫിക്കറ്റ് ഹാജരാക്കി പണം തട്ടിയെടുത്തതായും വിജിലൻസ് കണ്ടെത്തി.

Last Updated : Feb 23, 2023, 1:41 PM IST

ABOUT THE AUTHOR

...view details