കേരളം

kerala

ETV Bharat / state

'അർഹതയുള്ള എല്ലാവർക്കും ബസ് കൺസഷൻ': മന്ത്രി ആന്‍റണി രാജു

കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറാണ് കെഎസ്ആർടിസി കൺസഷനിൽ നിയന്തണം ഏർപ്പെടുത്തിയ മാർഗനിർദേശം പുറത്തിറക്കിയത്. എന്നാൽ, വിദ്യാർഥികളുടെ കൺസഷൻ മാറ്റത്തിന് തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.

കെഎസ്ആർടിസി  കെഎസ്ആർടിസി കൺസഷൻ  വിദ്യാർഥികൾക്ക് കെഎസ്ആർടിസി കൺസഷൻ  മന്ത്രി ആന്‍റണി രാജു  വിദ്യാർഥികളുടെ കൺസഷനിൽ പുതിയ മാർഗനിർദേശം  വിദ്യാർഥികളുടെ കൺസഷനിൽ മാറ്റം  വിദ്യാർഥികളുടെ കൺസഷൻ പരിഷ്‌കരണം  കൺസഷൻ മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം  ആന്‍റണി രാജു  Minister Antony raju  ksrtc concession for students  ksrtc concession  ksrtc  minister antony raju on ksrtc concession  Antony Raju on ksrtc concession for students  antony raju about ksrtc concession
മന്ത്രി ആന്‍റണി രാജു

By

Published : Feb 28, 2023, 11:10 AM IST

തിരുവനന്തപുരം:അർഹതയുള്ള എല്ലാവർക്കും ബസ് കൺസഷൻ നൽകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വിദ്യാർഥികളുടെ കൺസഷനിൽ നിയന്ത്രണമേർപ്പെടുത്തി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പുതിയ മാർഗനിർദേശം പുറത്തിറക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥികളുടെ കൺസഷൻ മാറ്റത്തിന് തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അടിസ്ഥാനരഹിതമാണ്. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അടുത്ത വർഷം മുതൽ ഓൺലൈൻ ആയാണ് കൺസഷൻ നൽകുക. അതിനുള്ള ക്രമീകരണം നടക്കുകയാണ്. അർഹതയുള്ള എല്ലാവർക്കും കൺസഷൻ നൽകും. നിലവിൽ 65 ശതമാനം കൺസഷൻ ഉണ്ടാകും. പ്രായത്തിന്‍റെ കാര്യത്തിലാണ് പ്രശ്‌നമുള്ളത്. സർക്കാർ ജോലി ചെയ്യുന്നവർ ഈവനിങ് ക്ലാസിന് പോകുന്നു. അവരും കൺസഷൻ വാങ്ങുന്നുണ്ട്.

കെഎസ്ആർടിസി സിഎംഡി പുറത്തിറക്കിയ മാർഗനിർദേശം
കെഎസ്ആർടിസി സിഎംഡി പുറത്തിറക്കിയ മാർഗനിർദേശം

വിദ്യാർഥികൾക്ക് ആശങ്ക വേണ്ട. എന്നാൽ, കൺസഷന് പ്രായപരിധി വേണമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് സിഐടിയുവിന്‍റെ നേതൃത്വത്തിൽ ചീഫ് ഓഫിസിൽ നടത്തുന്ന ധർണയിലും മന്ത്രി പ്രതികരിച്ചു. ശമ്പളത്തിന്‍റെ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. യൂണിയൻ പറയുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ടാർഗറ്റ് എല്ലാ കാലത്തും ഓരോ ഡിപ്പാർട്മെന്‍റിൽ നടപ്പാക്കാറുണ്ട്. ടാർഗറ്റ് പൂർത്തിയാക്കിയാൽ ശമ്പളം എന്നൊരു തീരുമാനം എടുത്തിട്ടില്ല. ഇത്തരത്തിലുള്ള വാർത്തകൾ കേട്ട് ട്രേഡ് യൂണിയൻ സമരത്തിൽ ഇറങ്ങരുതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിദ്യാർഥികളുടെ കൺസഷനിൽ നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ മാർഗനിർദേശമിറക്കിയത്. 25 വയസ് വരെയുള്ളവർക്ക് മാത്രമാകും ഇനി കൺസഷനെന്ന് മാർഗനിർദേശത്തിൽ പറയുന്നു. സ്വാശ്രയ കോളജുകളിലെ ബിപിഎൽ പരിധിയിലുള്ളവർക്ക് മാത്രമാകും ഇളവ് നൽകുക.

സ്വാശ്രയ കോളജുകളിലെയും അൺ എയ്‌ഡഡ് സ്‌കൂളുകളിലെയും വിദ്യാർഥികൾക്ക് യാത്രാനിരക്കിന്‍റെ 30% ഡിസ്‌കൗണ്ടിലാകും കൺസഷൻ കാർഡ് അനുവദിക്കുക. 35% തുക വിദ്യാർഥിയും ബാക്കി 35% തുക മാനേജ്മെന്‍റും വഹിക്കണമെന്ന് നിർദേശമുണ്ട്. സ്പെഷല്‍ സ്‌കൂൾ വിദ്യാർഥികൾക്കും തൊഴിൽപരിശീലന കേന്ദ്രങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾക്കും നിലവിലുള്ള കൺസഷൻ രീതി അതേപടി തുടരും.

പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് പൂർണമായി സൗജന്യയാത്രയാണ് നൽകുന്നത്. മറ്റു വിദ്യാർഥികൾക്കു സൗജന്യ നിരക്കുമാണെന്നും മാർഗനിർദേശത്തിൽ പറയുന്നു. വിവിധ ഇളവുകളുടെ ഭാഗമായി 2016 മുതൽ 2020 വരെ കെഎസ്ആർടിസിക്ക് 966.31 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നാണ് കണക്ക്. ഈ തുക സർക്കാർ നൽകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്നും മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

ABOUT THE AUTHOR

...view details