തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇടതു സ്ഥാനാർഥി വി.കെ പ്രശാന്തിന് വോട്ടഭ്യർഥിച്ച് മന്ത്രി എ.കെ ബാലൻ. പുത്തൻപാലത്ത് കുടുംബയോഗത്തിൽ പങ്കെടുത്ത മന്ത്രി വോട്ടർമാരുടെ നിവേദനങ്ങളും സ്വീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രിയുടെ മുന്നിൽ വോട്ടർമാർ പരാതികളുടെ കെട്ടഴിച്ചു. പുത്തൻ പാലത്തെ ഓട നിർമ്മാണം മുതൽ ഭവന പദ്ധതിയിൽ വീടുകിട്ടാത്തവരുടെ സങ്കടങ്ങൾ വരെ ആവശ്യങ്ങളായി ഉയർന്നു. ഓരോരുത്തരുടെയും പരാതികൾ കേട്ട മന്ത്രി തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി പ്രഖ്യാപനങ്ങൾ ഒഴിവാക്കി.
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന് വോട്ടഭ്യർഥിച്ച് മന്ത്രി എ.കെ ബാലൻ - കെ.മുരളീധരൻ
പട്ടികജാതി വികസന വകുപ്പിന്‍റെ ചികിത്സാ സഹായം ജനങ്ങളിലെത്തിക്കുന്നതിൽ വട്ടിയൂർക്കാവിലെ എം.എൽ.എ കെ.മുരളീധരൻ പരാജയപ്പെട്ടതായി മന്ത്രി
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന് വോട്ടഭ്യർത്ഥിച്ച് മന്ത്രി എ.കെ ബാലൻ
സംസ്ഥാന സർക്കാരിന്‍റെ ചികിത്സാസഹായ പദ്ധതികൾ വിശദീകരിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. സംസ്ഥാന സർക്കാരിന്‍റെ വികസനത്തുടർച്ചയ്ക്ക് ഇടതു സ്ഥാനാർഥി വി.കെ പ്രശാന്തിനെ വിജയിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
Last Updated : Oct 10, 2019, 5:28 PM IST