കേരളം

kerala

ETV Bharat / state

ലോക്ക് ഡൗണില്‍ ഓട്ടം നിലച്ചു; ടൂറിസ്റ്റ് വാഹന ഉടമകൾ പ്രതിസന്ധിയിൽ

ഓട്ടം നിലച്ചതോടെ വാഹനങ്ങൾ പലതും തകരാറിലായി. ബാറ്ററിയും ടയറുകളും മറ്റും നശിച്ചുതുടങ്ങിയെന്ന് ഡ്രൈവർമാർ

ലോക്ക് ഡൗണ്‍ പ്രതിസന്ധി  ടൂറിസ്റ്റ് വാഹന ഉടമ  ടൂറിസ്റ്റ് വാഹനങ്ങൾ  വാഹന വായ്‌പ  മൊറട്ടോറിയം  റീ ടെസ്റ്റ്  covid crisis  mini bus drivers and owners  സ്‌കൂൾ വാഹനങ്ങൾ
ലോക്ക് ഡൗണില്‍ ഓട്ടം നിലച്ചു; ടൂറിസ്റ്റ് വാഹന ഉടമകൾ പ്രതിസന്ധിയിൽ

By

Published : May 8, 2020, 6:27 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ ടൂറിസ്റ്റ് വാഹന ഉടമകൾ പ്രതിസന്ധിയിൽ. വാഹനങ്ങൾ ഓട്ടം നിലച്ചതോടെ നിത്യവൃത്തിക്ക് പോലും വഴിയില്ലാതെ ബുദ്ധിമുട്ടിലാണ് ഡ്രൈവര്‍മാര്‍. ഏപ്രിൽ, മെയ് മാസങ്ങൾ ഇത്തരം വാഹനങ്ങൾക്ക് ചാകര കാലമാണ്. എന്നാൽ കൊവിഡും ലോക്ക് ഡൗണും ആ പ്രതീക്ഷകൾ തകർത്തു. ഓട്ടം നിലച്ചതോടെ വാഹനങ്ങൾ പലതും തകരാറിലായി. ബാറ്ററിയും ടയറുകളും മറ്റും നശിച്ചുതുടങ്ങിയെന്നും ഡ്രൈവർമാർ പറയുന്നു.

ലോക്ക് ഡൗണില്‍ ഓട്ടം നിലച്ചു; ടൂറിസ്റ്റ് വാഹന ഉടമകൾ പ്രതിസന്ധിയിൽ

വാഹന വായ്‌പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും അതിന്‍റെ ഗുണവും ഇവർക്ക് ലഭിക്കുന്നില്ല. അടയ്ക്കാത്ത മാസത്തെ പലിശ ഉൾപ്പെടെ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ അറിയിപ്പുകളെത്തുന്നതായും ഇവർ പറയുന്നു. ഭൂരിഭാഗം വാഹനങ്ങളും സ്‌കൂൾ വിദ്യാര്‍ഥികളുടെ യാത്രയ്‌ക്കായി ഉപയോഗിക്കുന്നവയാണ്. അവധിക്കാലത്താണ് ഇത്തരം വാഹനങ്ങൾ ടെസ്റ്റ് നടത്തുക. എന്നാൽ ലോക്ക് ഡൗണിൽ അതുനടന്നില്ല. ഈ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രശ്‌നങ്ങളുണ്ടാകും. അതുകൊണ്ട് ടെസ്റ്റ് മുടങ്ങിയ വാഹനങ്ങളുടെ റീ ടെസ്റ്റ് നടത്താനുള്ള കാലാവധി മൂന്ന് മാസമെങ്കിലും നീട്ടണമെന്നാണ് ഇവരുടെ ആവശ്യം.

നിലവിൽ ജൂൺ 30 വരെയാണ് റീ ടെസ്റ്റിനും പെർമിറ്റ് പുതുക്കുന്നതിനും സമയം നീട്ടി നൽകിയിരിക്കുന്നത്. ലോക്ക് ഡൗൺ മാറി, എല്ലാം സാധാരണ നിലയിലെത്തിയാല്‍ മാത്രമേ പ്രതിസന്ധികളിൽ നിന്നും കരകയറാനാകൂവെന്ന് ഉടമകൾ പറയുന്നു. ആ ദിവസങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണിവർ.

ABOUT THE AUTHOR

...view details