കേരളം

kerala

ETV Bharat / state

മിൽമ റിച്ചിന്‍റെ വില വർധന പിൻവലിച്ചു, മിൽമ സ്‌മാർട്ടിന്‍റെ വർധിച്ച വില തുടരും - വില വർധന

കഴിഞ്ഞ ദിവസം വർധിപ്പിച്ച മിൽമ പാലിന്‍റെ ലിറ്ററിന് രണ്ട് രൂപ വർധനയിൽ പച്ച കവറിന്‍റെ വിലവർധന പിൻവലിച്ചതായും മഞ്ഞ കവറിന്‍റെ ഉയർന്ന വില അതേപടി തുടരുമെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി

ജെ ചിഞ്ചുറാണി  Milma milk price hike new  Milma milk price  Milma  milk price hike  j chinjurani  kerala news  malayalam news  മിൽമ  മിൽമ വിലവർധന  മിൽമ റിച്ചിന്‍റെ വില വർധന പിൻവലിച്ചു  വില വർധന  കേരള വാർത്തകൾ
മിൽമ റിച്ചിന്‍റെ വില വർധന പിൻവലിച്ചു

By

Published : Apr 19, 2023, 6:21 PM IST

Updated : Apr 19, 2023, 6:34 PM IST

മന്ത്രി ജെ ചിഞ്ചുറാണി മാധ്യമങ്ങളോട്

തിരുവനന്തപുരം: മിൽമ റിച്ച് പാലിന് (പച്ച കവർ) ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ച തീരുമാനം പിൻവലിച്ചതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. എന്നാൽ മിൽമ സ്‌മാർട്ട് (മഞ്ഞ കവർ) പാലിന് ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചത് അതേപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മൃഗശാലയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മിൽമയാണ് പാൽ വില നിശ്ചയിക്കേണ്ടത്. മിൽമയ്‌ക്ക് അതിനുള്ള അധികാരവും ഉണ്ട്. എന്നാൽ മിൽമ സർക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. ഇത്തരത്തിൽ വിലവർധനവ് ഉണ്ടാകുമ്പോൾ അത് സർക്കാരിനെ കൂടി അറിയിക്കേണ്ടത് അവരുടെ ചുമതലയാണ്. അതിൽ മിൽമയ്ക്ക് വീഴ്‌ച ഉണ്ടായി.

വിലവർധന സംബന്ധിച്ച് ഇന്നലെ മിൽമയോട് വിശദീകരണം തേടിയിരുന്നു. ഇതേ തുടർന്ന് മിൽമയുടെ എംഡിയേയും മൂന്ന് മേഖല യൂണിയൻ ചെയർമാൻമാരെയും അടക്കം വിളിച്ച് അടിയന്തര യോഗം ചേർന്നു. കഴിഞ്ഞ ഡിസംബർ 22 ന് പാൽ വില ആറ് രൂപയായി വർധിപ്പിച്ചിരുന്നു.

അതിന്‍റെ ഗുണം ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരുന്നു വില വർധന. അന്ന് മിൽമ റിച്ച് പാലിന് ആറ് രൂപ കൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് മിൽമ റിച്ച് പാലിന് രണ്ട് രൂപ വർധിപ്പിച്ച തീരുമാനം പിൻവലിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ തവണ മിൽമ സ്‌മാർട്ട് പാലിന് നാലു രൂപ മാത്രമാണ് വിലവർധന ഉണ്ടായത്.

വിലവർധനവിന് കാരണം റീ പൊസിഷനിങ് പദ്ധതി: അതുകൊണ്ടാണ് മിൽമ സ്‌മാർട്ട് പാലിന് ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ച തീരുമാനം പിൻവലിക്കാത്തതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം റീ പൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് നിലവിലെ മാറ്റമെന്നാണ് മിൽമ അറിയിച്ചിരിക്കുന്നത്. വില കൂട്ടിയതല്ല സംസ്ഥാനമാകെ ഏകീകൃത പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള നീക്കമാണ് ഇതെന്നുമാണ് മിൽമയുടെ വിശദീകരണം.

ഉത്‌പന്നങ്ങളെ അന്താരാഷ്‌ട്ര കമ്പനികളോടും സഹകരണ മേഖലയോടും മറ്റും കിടപിടിക്കുന്ന തരത്തിലേക്ക് മാറ്റുക എന്നതാണ് റീ പൊസിഷനിലൂടെ മിൽമ ലക്ഷ്യംവയ്‌ക്കുന്നത്. ഇതിലൂടെ മിൽമയുടെ എല്ലാ ഉത്‌പന്നങ്ങള്‍ക്കും ഒറ്റ മുഖമായി മാറും. പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

also read:പാലിന് ഒരു രൂപ വീതം കൂട്ടി മിൽമ ; വിലവർധന അറിയിച്ചില്ലെന്ന് മന്ത്രി ചിഞ്ചുറാണി

ആദ്യഘട്ടത്തിൽ പാൽ, തൈര്, നെയ്യ്, ഫ്ലവേർഡ് മിൽക്ക് എന്നിവയാണ് ഏകീകരിക്കുക. എന്നാൽ പെട്ടെന്നുള്ള വിലവർധനയുടെ മേൽ സർക്കാർ വിശദീകരണം തേടുമെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി ചിഞ്ചുറാണി ഇന്നലെ അറിയിച്ചിരുന്നു. ഉത്‌പാദനം വർധിപ്പിക്കാൻ സർക്കാരിന്‍റെ ഭാഗത്തു നിന്നുo സഹായം നൽകുന്നുണ്ട്. അതിനാൽ തന്നെ ഇപ്പോൾ വില വർധിപ്പിക്കേണ്ട സാഹചര്യമില്ല. വില വർധനവിന്‍റെ ഗുണം കർഷകർക്ക് ലഭിക്കുമോ എന്ന് മിൽമയോട് തിരക്കണമെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

Last Updated : Apr 19, 2023, 6:34 PM IST

ABOUT THE AUTHOR

...view details