കേരളം

kerala

ETV Bharat / state

അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും; പദ്ധതി നാളെ മുതല്‍ പ്രാബല്യത്തില്‍ - വനിത ശിശുവികസന വകുപ്പിന്‍റെ പോഷക ബാല്യം പദ്ധതി

വനിത ശിശുവികസന വകുപ്പിന്‍റെ പോഷക ബാല്യം പദ്ധതിയുടെ ഭാഗമായാണ് മുട്ടയും പാലും നല്‍കുന്നത്. 61.5 കോടി രൂപയുടേതാണ് പദ്ധതി

Milk and eggs for Anganwadi children  poshaka balyam project  nutritional food for pre school children in kerala  അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും  വനിത ശിശുവികസന വകുപ്പിന്‍റെ പോഷക ബാല്യം പദ്ധതി  പോഷക ബാല്യം പദ്ധതി
അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും; പദ്ധതി നാളെ മുതല്‍ പ്രാബല്യത്തില്‍

By

Published : Jul 31, 2022, 12:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ പാലും മുട്ടയും നല്‍കും. വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് നാളെ മുതല്‍ ആഴ്‌ചയിൽ രണ്ട് ദിവസം പാലും മുട്ടയും നല്‍കുക. കേരളത്തിലെ 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്‌ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്നതെന്ന് മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. ഒരു ഗ്ലാസ് പാല്‍ വീതം തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നൽകും.

അങ്കണവാടികളിലെ മൂന്ന് മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പാലും മുട്ടയും നൽകുന്നതെന്നും മന്ത്രി പറഞ്ഞു. 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഓഗസ്റ്റ് ഒന്നിന് ഉച്ചയ്‌ക്ക്‌ 12 മണിക്ക് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ മന്ത്രി നിർവഹിക്കും.

Also Read അങ്കണവാടി കുട്ടികള്‍ക്ക് ഇനി മുതല്‍ പാലും മുട്ടയും; 61.5 കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

ABOUT THE AUTHOR

...view details