കേരളം

kerala

ETV Bharat / state

ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു - ranjith das

അസം സ്വദേശിയായ ഇയാൾ രാത്രിയിൽ ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെയാണ് കിണറ്റിൽ വീണ് മരിച്ചതെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു

ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

By

Published : Nov 17, 2019, 9:34 PM IST

തിരുവനന്തപുരം: ഇതര സംസ്ഥാന കെട്ടിട തൊഴിലാളിയായ രഞ്ജിത്ത് ദാസ് (37) കിണറ്റിൽ വീണ് മരിച്ചു. അസാം സ്വദേശിയായ ഇയാൾ രാത്രിയിൽ ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെയാണ് കിണറ്റിൽ വീണ് മരിച്ചതെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. രാവിലെയാണ് രഞ്ജിത്ത് ദാസിനെ കാണാതായ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കാട്ടായിക്കോണം നരിക്കലിലെ വാടക വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴക്കൂട്ടത്ത് നിന്നുള്ള അഗ്നിശമനസേന ഉദ്യോഗസ്ഥർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോത്തൻകോട് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details