തിരുവനന്തപുരം: വിഖ്യാത അമേരിക്കൻ ഗായകൻ ജിം റീവ്സിന്‍റെ ഗാനത്തിനൊപ്പം ചുവടുവച്ച് നർത്തകി മേതിൽ ദേവിക. നൃത്തം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെ മുതിർന്ന നർത്തകരുടേതടക്കം അഭിനന്ദനങ്ങൾ മേതിൽ ദേവികയെ തേടിയെത്തി. അതേസമയം യാദൃശ്ചികമായി സംഭവിച്ചൊരു പരീക്ഷണം മാത്രമായിരുന്നു ആ ദൃശ്യാവിഷ്‌കാരമെന്ന് വെളിപ്പെടുത്തുകയാണ് നർത്തകി.
ജിം റീവ്സിന്‍റെ ഗാനത്തിന് ദൃശ്യാവിഷ്‌കാരവുമായി മേതിൽ ദേവിക - മേതിൽ ദേവിക
സ്ക്രീനിൽ പ്രേക്ഷകർ കണ്ടത് മോഹിനിയാട്ടമായിരുന്നില്ല. അപ്പോൾ തോന്നിയ ചുവടുകളും ഭാവങ്ങളും മാത്രമായിരുന്നുവെന്നും നർത്തകി
ദേവിക
സ്ക്രീനിൽ പ്രേക്ഷകർ കണ്ടത് മോഹിനിയാട്ടമായിരുന്നില്ല. അപ്പോൾ തോന്നിയ ചുവടുകളും ഭാവങ്ങളും മാത്രമായിരുന്നു. പ്രാചീന തമിഴ് കൃതിയെ അധികരിച്ച് പുതുതായി ഒരുക്കുന്ന നൃത്താവിഷ്‌കാരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്കിടെ സംഭവിച്ചതാണത്. ജിം റീവ്സിന്‍റെ ഗാനത്തിനൊപ്പം ദൃശ്യങ്ങൾ ചേർത്ത് സ്വയം എഡിറ്റ് ചെയ്യുകയായിരുന്നുവെന്നും അവർ പറഞ്ഞു. വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തതിന്‍റെ സന്തോഷത്തിലാണിപ്പോൾ മേതിൽ ദേവിക.
Last Updated : Jun 18, 2020, 6:01 PM IST