തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെയും സദസിലുള്ളവരുടേയും എണ്ണത്തിൽ നിയന്ത്രണം വേണമെന്നാണ് നിർദ്ദേശം. കൊവിഡ് സാഹചര്യത്തിൽ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നിർദേശം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കത്തുനൽകി.
പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം വേണമെന്ന് ടിക്കാറാം മീണ - thiruvananthapuram news
കൊവിഡ് സാഹചര്യത്തിൽ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനു ഭാഗമായാണ് നിർദേശം
പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം വേണമെന്ന് ടിക്കാറാം മീണ
നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചാരണ പ്രവർത്തനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.രാഷ്ട്രീയ കക്ഷികൾ, സ്ഥാനാർഥികൾ, പൊതുജനങ്ങൾ എല്ലാവരും മാർഗ നിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ നടത്തിപ്പ് സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി ടിക്കാറാം മീണ ചർച്ച നടത്തിയിരുന്നു.