കേരളം

kerala

ETV Bharat / state

പ്രസവത്തിനിടെ നവജാത ശിശുവിന്‍റെ കൈയ്‌ക്ക് പരിക്കേറ്റ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

നവജാത ശിശുവിന്‍റെ കൈയിലെ എല്ല് പൊട്ടി. ഞരമ്പ് വലിഞ്ഞതോടെ ചലനശേഷി നഷ്‌ടപ്പെട്ടു. അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

Medical malpractice  Neyyattinkara general Hospital  പ്രസവത്തിനിടെ ചികിത്സ പിഴവ്  നവജാത ശിശുവിന്‍റെ കൈ എല്ല് പൊട്ടി  നവജാത ശിശുവിന്‍റെ കൈയിലെ എല്ല് പൊട്ടി  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്  ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വാര്‍ത്തകള്‍  നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍
നവജാത ശിശുവിന്‍റെ കൈയിലെ എല്ല് പൊട്ടി

By

Published : May 3, 2023, 5:27 PM IST

നവജാത ശിശുവിന്‍റെ കൈയിലെ എല്ല് പൊട്ടി

തിരുവനന്തപുരം :നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെയുണ്ടായ ചികിത്സാപ്പിഴവ് മൂലം നവജാത ശിശുവിന്‍റെ കൈക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ അന്വേഷണം നടത്തി ഉടനടി നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി. അവണാകുഴി സ്വദേശിയായ പ്രജിത്തും ഭാര്യ കാവ്യയുമാണ് പരാതിയുമായി രംഗത്തെത്തിയത്.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പ്രസവത്തിനിടെയുണ്ടായ വീഴ്‌ചയില്‍ കുഞ്ഞിന്‍റെ ഇടത് കൈയിലെ എല്ല് പൊട്ടിയതായും കൈയ്‌ക്ക് ചലനശേഷി നഷ്‌ടപ്പെട്ടതായും ആരോപിച്ചാണ് കുടുംബം രംഗത്തെത്തിയത്. ജനറല്‍ ആശുപത്രിയില്‍ വച്ച് ഇക്കഴിഞ്ഞ 27നാണ് കാവ്യ പ്രസവിച്ചത്. ജനിച്ച ശേഷം കുഞ്ഞ് ഇടത് കൈ അനക്കിയിരുന്നില്ല.

എന്നാല്‍ ഇക്കാര്യം ഡോക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രണ്ടാഴ്‌ച കഴിയുമ്പോള്‍ ശരിയാകുമെന്നാണ് ഡോക്‌ടര്‍ പറഞ്ഞത്. ആശുപത്രിയില്‍ തന്നെയുള്ള മറ്റൊരു ഡോക്‌ടറോട് സംസാരിച്ചപ്പോഴാണ് മറ്റ് ആശുപത്രികളില്‍ കുട്ടിയെ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്ന് കുഞ്ഞിനെ എസ്‌എടി ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി.

പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ കുഞ്ഞിനെ പിടിച്ച് വലിച്ചതാണ് എല്ല് പൊട്ടാന്‍ കാരണമായതെന്ന് ഡോക്‌ടര്‍ പറഞ്ഞു. എല്ല് പൊട്ടിയതിനൊപ്പം കൈയിലെ ഞരമ്പ് വലിഞ്ഞ് പോയിരുന്നു. നിലവില്‍ പൊട്ടിയ എല്ല് ശരിയായെങ്കിലും ഞരമ്പിന്‍റെ പ്രശ്‌നം മാറിയിട്ടില്ല.

പ്രസവ സമയത്ത് ലേബര്‍ റൂമില്‍ പ്രധാന ഡോക്‌ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും ജൂനിയര്‍ ഡോക്‌ടര്‍മാരും നഴ്‌സുമാരും മാത്രമാണ് ഉണ്ടായിരുന്നതെന്നും കാവ്യ പറയുന്നു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കുകയായിരുന്നു.

ABOUT THE AUTHOR

...view details