കേരളം

kerala

ETV Bharat / state

മെഡിക്കൽ കോളജ് ആശുപത്രി ഡോക്‌ടർമാരുടെ സൂചന പണിമുടക്ക് ഇന്ന് - തിരുവനന്തപുരം

രാവിലെ എട്ട് മുതൽ 11 മണി വരെ മൂന്ന് മണിക്കൂർ ഡോക്‌ടർമാർ ഒ.പി ബഹിഷ്‌കരിക്കും

doctors strike in kerala  medical college doctors strike  സൂചന പണിമുടക്ക് ഇന്ന്  മെഡിക്കൽ കോളജ് ആശുപത്രി ഡോക്‌ടർ  തിരുവനന്തപുരം  thiruvananthapuram
മെഡിക്കൽ കോളജ് ആശുപത്രി ഡോക്‌ടർമാരുടെ സൂചന പണിമുടക്ക് ഇന്ന്

By

Published : Jan 29, 2021, 7:59 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്‌ടർമാർ ഇന്ന് സൂചന പണിമുടക്ക് നടത്തും. രാവിലെ എട്ട് മുതൽ 11 മണി വരെ മൂന്ന് മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും. അധ്യാപനം, ബോഡുകൾ, വിഐപി ഡ്യൂട്ടികൾ, നോൺ കൊവിഡ് മീറ്റിംഗുകൾ എന്നിവയും ബഹിഷ്‌കരിക്കും.

2016 ജനുവരി ഒന്ന് മുതലുള്ള അലവൻസ് കുടിശിക ഉൾപ്പടെയുള്ള ശമ്പള കുടിശിക ഉടൻ അനുവദിക്കുക, എൻട്രി ലെവൽ മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുക.

ABOUT THE AUTHOR

...view details