തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തില്‍ ഓപ്ഷന്‍ ക്ഷണിച്ചുള്ള വിജ്ഞാപനമിറങ്ങി. സര്‍ക്കാരിന്‍റെ തുടര്‍ തീരുമാനം അനുസരിച്ച് ഫീസിൽ മാറ്റമുണ്ടാകുമെന്ന അറിയിപ്പോടെയാണ് പ്രവേശനം. കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിരക്കിലാണ് നിലവില്‍ പ്രവേശനം. പ്രവേശന മേല്‍നോട്ട സമിതിയും ഫീസ് നിയന്ത്രണ സമിതിയും രൂപീകരിച്ചു. റിട്ട: ജസ്റ്റിസ് ആര്‍ രാജേന്ദ്ര ബാബുവാണ് ചെയര്‍പേഴ്‌സണ്‍.
മെഡിക്കല്‍ പ്രവേശനം: ഓപ്ഷന്‍ ക്ഷണിച്ച് വിജ്ഞാപനമിറങ്ങി
പ്രവേശന മേല്‍നോട്ട സമിതിയും ഫീസ് നിയന്ത്രണ സമിതിയും രൂപീകരിച്ചു
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ മെമ്പര്‍ സെക്രട്ടറിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് എസ് സുരേഷ് ബാബു തുടങ്ങിയവര്‍ അംഗങ്ങളുമായതാണ് ഫീസ് നിയന്ത്രണ സമിതി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറി (എക്‌സ് ഒഫിഷ്യോ), പ്രവേശന പരീക്ഷാ കമ്മീഷണര്‍ (എക്‌സ് ഒഫിഷ്യോ) തുടങ്ങിയവര്‍ അംഗങ്ങളുമായതാണ് പ്രവേശന മേല്‍നോട്ട സമിതി. ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ അഞ്ചായും പ്രവേശന മേല്‍നോട്ട സമിതിയുടെ അംഗബലം ആറായും നിജപ്പെടുത്തുന്ന ബില്ല് ഇന്നലെയാണ് ഗവർണർ ഒപ്പിട്ടത്.
അതേസമയം ഫീസ് നിർണയ സമിതിയുടെ രൂപീകരണം വൈകുകയാണ്. ഇതു കാരണം ഫീസ് നിർണയം നടത്തിയിട്ടില്ല. തീരുമാനം വൈകാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഓപ്ഷൻ രജിസ്ട്രേഷൻ നടത്തി പ്രവേശനം അനുവദിക്കാൻ സർക്കാർ തീരുമാനമെടുത്തത്.