കേരളം

kerala

ETV Bharat / state

" തങ്ങളുടെ പാർട്ടി പൊലീസും കോടതിയും"; വിവാദ പരാമർശവുമായി വനിതാ കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ - mc Josephine on cpm

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ നടത്തുന്ന ഒരു നേതാവിനെയും വെറുതെ വിടില്ല. സ്ത്രീകൾക്ക് എതിരായ അക്രമങ്ങളിൽ സിപിഎം എടുക്കുന്നതു പോലെ കർക്കശ നിലപാട് ആരും സ്വീകരിക്കില്ലെന്നും എംസി ജോസഫൈൻ

തിരുവനന്തപുരം  എം.സി ജോസഫൈൻ  വനിതാ കമ്മിഷൻ അധ്യക്ഷ  mc Josephine on cpm  mc Josephine
തങ്ങളുടെ പാർട്ടി പൊലീസും കോടതിയുമെന്ന് എം.സി ജോസഫൈൻ

By

Published : Jun 5, 2020, 5:36 PM IST

തിരുവനന്തപുരം: സ്‌ത്രീകൾക്ക് എതിരെ അതിക്രമങ്ങളില്‍ വിവാദ പരാമർശവുമായി വനിതാ കമ്മിഷൻ അധ്യക്ഷൻ എംസി ജോസഫൈൻ. "പാർട്ടി കോടതിയും പൊലീസുമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ ". പി.കെ ശശി എം.എൽ.എ ഉൾപ്പടെയുള്ള സി.പി.എം നേതാക്കൾക്കെതിരെയുള കേസുകളിൽ വനിത കമ്മിഷൻ സ്വീകരിച്ച നിലപാട് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് വിവാദ പരാമർശം. ഞങ്ങളുടെ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണ്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ നടത്തുന്ന ഒരു നേതാവിനെയും വെറുതെ വിടില്ല. സ്ത്രീകൾക്ക് എതിരായ അക്രമങ്ങളിൽ സിപിഎം എടുക്കുന്നതു പോലെ കർക്കശ നിലപാട് ആരും സ്വീകരിക്കില്ല. പി.കെ ശശിക്കെതിരെ വനിത കമ്മീഷൻ കേസെടുത്തു. എന്നാൽ സംഘടനപരമായി തീരുമാനമെടുത്താൽ മതിയെന്ന് കുടുംബം ആവശ്യപ്പെട്ടത് കൊണ്ടാണ് പിന്മാറിയതെന്നും അവർ പറഞ്ഞു.

തങ്ങളുടെ പാർട്ടി പൊലീസും കോടതിയുമെന്ന് എം.സി ജോസഫൈൻ

സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ തനിക്ക് പാർട്ടിയും ജാതിയും മതവും ഇല്ല. എസ്. രാജേന്ദ്രൻ, എ. വിജയരാഘവൻ, സി.കെ ഹരീന്ദ്രൻ, പി.കെ ശശി എന്നിവർക്കെതിരെ മുഖം നോക്കാതെ താൻ നടപടി എടുത്തിട്ടുണ്ടെന്നും എം.സി ജോസഫൈൻ പറഞ്ഞു.

ABOUT THE AUTHOR

...view details