തിരുവനന്തപുരം: എം ബി രാജേഷ് സ്‌പീക്കര്‍ സ്ഥാനം രാജിവച്ചു. ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് രാജിക്കത്ത് കൈമാറിയത്. എം വി ഗോവിന്ദന്‍ രാജിവച്ച ഒഴിവില്‍ മന്ത്രിസ്ഥാനത്തേക്ക് എം ബി രാജേഷിനെ സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജി. രാജേഷിന് പകരം തലശേരി എംഎൽഎ എ എൻ ഷംസീർ സ്‌പീക്കറാവും.
ഇനി മന്ത്രി: സ്‌പീക്കർ സ്ഥാനം രാജിവച്ച് എം ബി രാജേഷ് - എ എൻ ഷംസീർ
സെപ്റ്റംബർ ആറിന് എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുക്കും.
സ്‌പീക്കർ സ്ഥാനം രാജിവച്ച് എം ബി രാജേഷ്
സെപ്റ്റംബര്‍ ആറിന് എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്‌ത് മന്ത്രിയായി സ്ഥാനമേറ്റെടുക്കും. രാവിലെ 11നാണ് രാജ്‌ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. എംവി ഗോവിന്ദൻ കൈകാര്യം ചെയ്‌തിരുന്ന സുപ്രധാന വകുപ്പുകളായ തദ്ദേശ സ്വയംഭരണം, എക്‌സൈസ് എന്നിവ എംബി രാജേഷിന് നൽകുമെന്നാണ് സൂചന.
Also Read: എംബി രാജേഷ് മന്ത്രിയാകും; സ്‌പീക്കര്‍ സ്ഥാനത്തേക്ക് എഎന്‍ ഷംസീര്‍
Last Updated : Sep 3, 2022, 4:11 PM IST